AUTO
കാത്തിരിക്കൂ, ടാറ്റ വരുന്നു 5 പുത്തൻ എസ്യുവികളുമായി

ഇന്ത്യന്‍ കാര്‍ വിപണിയിലെ ഏറ്റവും ആവശ്യക്കാരുള്ളതും വൈവിധ്യമാര്‍ന്നതുമായ വിഭാഗമാണ് എസ്യുവികളുടേത്. ഇത് വ്യക്തമായറിയാവുന്ന ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് അവരുടെ എസ്യുവി നിരയുടെ വൈവിധ്യം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്. ടാറ്റയുടെ അഞ്ച് എസ്യുവികളാണ് അധികം വൈകാതെ നിരത്തിലേക്കിറങ്ങാന്‍ തയ്യാറാവുന്നത്. പെട്രോളും ഡീസലും ഇലക്ട്രിക്കും ഇക്കൂട്ടത്തിലുണ്ട്. സഫാരി ഇവി മുതല്‍ പുതു തലമുറ നെക്സോണ്‍ വരെയുള്ള ടാറ്റയുടെ വരാനിരിക്കുന്ന എസ്യുവികളെ അറിയാം.ടാറ്റ സവാരി ഇവിടാറ്റ സവാരി എന്നത് ഇന്ത്യന്‍ വിപണിയില്‍ പുതിയ പേരല്ല. എന്നാല്‍ സവാരിക്കൊപ്പം ഇവി കൂടി ചേരുമ്പോള്‍ അത് പുതുമയുള്ളൊരു ചേരുവയായി മാറുകയും ചെയ്യും. ഈ വര്‍ഷം ഉത്സവസീസണിലാവും സഫാരിയുടെ ഇവി പതിപ്പ് വിപണിയിലേക്കെത്തുക. ഇതോടെ ടാറ്റയുടെ എല്ലാ മോഡലുകള്‍ക്കും ഐസിഇ, ഇവി പതിപ്പുകളുണ്ടെന്ന സവിശേഷതയും കമ്പനി സ്വന്തമാക്കും. ടാറ്റയുടെ ആദ്യത്തെ ത്രീ റോ ഇലക്ട്രിക്ക് എസ്യുവി കൂടിയാണ് സഫാരി ഇവി.നിലവിലെ ഡീസല്‍ സഫാരിക്ക് സമാനമായിരിക്കും ഡിസൈനും ഫീച്ചറുകളും. ക്ലോസ്ഡ് ഗ്രില്‍, എയറോ ഒപ്റ്റിമൈസ്ഡ് അലോയ് വീലുകള്‍ എന്നിങ്ങനെയുള്ള പ്രത്യേകതകള്‍ കാണാനുമാവും. ടാറ്റയുടെ പുതിയ ആക്ടി.ഇവി+ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് സഫാരി ഇവി ഒരുങ്ങുന്നത്. സിയേറ ഇവി, ഹാരിയര്‍ ഇവി എന്നിവയും ഇതേ പ്ലാറ്റ്ഫോമിലാണ് വരുന്നത്. 65kWh, 75kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകള്‍. ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് കൂടുതല്‍ കരുത്തുള്ള 80kWh ബാറ്ററി ലഭിച്ചാലും അത്ഭുതപ്പെടാനില്ല. സിംഗിള്‍ മോട്ടോര്‍, ഡ്യുവല്‍ മോട്ടോര്‍ ഓപ്ഷനുകളിലും സഫാരി ഇവി എത്തിയേക്കും.പുതു തലമുറ ടാറ്റ ഹാരിയര്‍2019 വിപണിയിലെത്തിച്ച ഹാരിയറിന്റെ തലമുറ മാറ്റത്തിനൊരുങ്ങുകയാണ് ടാറ്റ. 2027ഓടെ വിപണിയിലേക്കെത്തുമെന്നു പ്രതീക്ഷിക്കന്നു. ഐസിഇ എന്ജിനുകളേയും ഇവികളേയും ഒരുപോലെ പിന്തുണക്കുന്ന ഒമേഗ ആര്‍ക്ക് പ്ലാറ്റ്ഫോമിലാണ് നിര്‍മിക്കുക. ഓള് വീല്‍ഡ്രൈവ് ഒരുക്കാനുള്ള സൗകര്യവും ഈ പ്ലാറ്റ്ഫോമിലുണ്ട്. നിലവിലെ 2.0 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനും 1.5 ലീറ്റര്‍ ഡയറക്ട് ഇന്ജക്ഷന് ടര്‍ബോ പെട്രോള്‍ എന്‍ജിനും തുടരും. ഭാവിയില്‍ പെട്രോള്‍ ഹൈബ്രിഡ് പതിപ്പും ടാറ്റ വിപണിയിലെത്തിച്ചേക്കാം.പുതു തലമുറ ടാറ്റ സഫാരി
Sports ⏭️


