AUTO

പ്രകൃതിയിൽനിന്നുൾക്കൊണ്ട് പ്രത്യേക നിറങ്ങളുമായി ടാറ്റ നെക്സോൺ കാമോ എഡിഷൻ എഡിഷൻ


കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിൽ നെക്സോൺ സ്പെഷൽ എഡിഷൻ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. പ്രത്യേക എഡിഷന് ചാരുതയേകികൊണ്ട് മൂന്നാർ മിസ്റ്റ്, കൂർഗ് ക്ലൗഡ് എന്നീ സവിശേഷ നിറങ്ങളും നൽകിയിട്ടുണ്ട്. 9.99 ലക്ഷം രൂപ മുതൽ കാമോ എഡിഷൻ ലഭ്യമാകും. 9 വർഷം പൂർത്തിയാക്കി നെക്സോൺസെഗ‌്മെൻഡിലെ ലീഡിങ് മോഡൽ കൂടയായ ടാറ്റ നെക്സോൺ ആദ്യമായി വിപണിയിലെത്തിയതിന്റെ ഒൻപതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് കാമോ എഡിഷൻ അവതരിപ്പിച്ചിരിക്കുന്നത്. ആൾ ന്യൂ അൾട്രാ വ്യൂ ട്വിൻ എച്ച്ഡി ഡിജിറ്റൽ കോക്ക്പ്പിറ്റ് ആണ് കാമോ എഡിഷന്റെ പ്രത്യേകത. വലിയ 31.24 സെമീ ഇൻഫൊടെയിൻമെന്റ് സ്ക്രീനും 26.03 സെമീ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ചേർന്ന ഒരു ആധുനിക ഇന്റീരിയർ എക്സ്പീരിയൻസ് ചെയ്യാം. 360 ഡിഗ്രി ക്യാമറയും അതിനോടൊപ്പം ഡാഷ്‌ക്യാം റെക്കോർഡറും നൽകിയിരിക്കുന്നു.നിറങ്ങളിൽ ഇടം പിടിച്ച് മൂന്നാറും കൂർഗുംADAS പോലുള്ള അഡ്വാൻസ്ഡ് സേഫ്ടി ഫീച്ചറുകൾ, 6 എയർബാഗുകൾ, 5- സ്റ്റാർ സേഫ്റ്റി റേറ്റിങ് എന്നിവ ഈ വാഹനത്തെ വളരെ സുരക്ഷിതമാക്കുന്നു. കൂടാതെ ജെബിഎൽ 9–സ്പീക്കർ ഓഡിയോ സിസ്റ്റം, വയർലെസ് കണെക്റ്റിവിറ്റി, കണെക്റ്റഡ് കാർ ഫീച്ചറുകൾ തുടങ്ങിയവ പ്രീമിയം ഫീൽ നൽകുന്നു.എൻജിൻ മാറ്റങ്ങളില്ല


Sports ⏭️

Back to top button