AUTO

കിയയുടെ പുതിയ ഇലക്ട്രിക് കാർ ‘സിറോസ് ഇവി’ വിപണിയിൽ; വില 13.49 ലക്ഷം രൂപ മുതൽ


പുത്തൻ ഇലക്ട്രിക് വാഹനമായ സിറോസ് ഇവിയെ വിപണിയിലിറക്കി കിയ ഇന്ത്യ. 13.49 ലക്ഷം രൂപയാണ് പ്രാരംഭ വില. ഒറ്റ ചാർജിൽ 526 കിലോമീറ്റർ വരെയുള്ള റേഞ്ചാണ് സിറോസ് ഇവിയുടെ പ്രധാന ആകർഷണം. ഇതിനൊപ്പം ഉപഭോക്താക്കൾക്കായി മികച്ച ഓണർഷിപ്പ് പാക്കേജുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇൻഡസ്ട്രിയിൽ തന്നെ ആദ്യമായി 80 ശതമാനം അഷ്വേർഡ് ബൈബാക്ക് (Assured Buyback), ആദ്യ ഉടമസ്ഥന് ലൈഫ്‌ടൈം ബാറ്ററി വാറന്റി, ബാറ്ററി-ആസ്-എ-സർവീസ് (BaaS) പ്രോഗ്രാം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഒരു ഇലക്ട്രിക് വാഹനത്തിൽ നിന്ന് കേവലം റേഞ്ച് മാത്രമല്ല, മികച്ച സാങ്കേതികവിദ്യയും കണക്റ്റഡ് ഫീച്ചറുകളും വിശ്വസനീയമായ ചാർജിങ് സംവിധാനങ്ങളുമാണ് ഇന്നത്തെ ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്. ബോൾഡ് ഡിസൈനിലുള്ള എസ്‌യുവി ലുക്കും അത്യാധുനിക ഇവി സാങ്കേതികവിദ്യകളും മികച്ച സുരക്ഷാ ഫീച്ചറുകളും ഒത്തുചേരുന്നതാണ് പുതിയ സിറോസ് ഇവി.42 kWh, 51.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് സിറോസ് ഇവി എത്തുന്നത്. യഥാക്രമം 443 കിലോമീറ്റർ, 526 കിലോമീറ്റർ എന്നിങ്ങനെയാണ് ഇവയുടെ റേഞ്ച്. 169 BHP പവർ ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്തേകുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 8.1 സെക്കൻഡ് മാത്രം മതി.10.8 kW ഓൺബോർഡ് എ.സി ചാർജറാണ് വാഹനത്തിനൊപ്പം ലഭിക്കുന്നത്. കൂടാതെ 100 kW വരെ ഡി.സി ഫാസ്റ്റ് ചാർജിങ്ങും സപ്പോർട്ട് ചെയ്യും. ഇതുവഴി വെറും 39 മിനിറ്റിനുള്ളിൽ ബാറ്ററി 10-ൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാനാകും.


Sports ⏭️

Back to top button