AUTO
പുതിയ വാഹനവുമായി ‘ലിച്ചി’; ടൊയോട്ട ഇന്നോവ ഹൈക്രോസ് സ്വന്തമാക്കി നടി അന്ന രാജൻ

ടൊയോട്ടയുടെ ജനപ്രിയ എംപിവി ഇന്നോവ ഹൈക്രോസ് സ്വന്തമാക്കി നടി അന്ന രാജൻ. കൊച്ചിയിലെ ടൊയോട്ട ഡീലർഷിപ്പായ കൈരളി ടൊയോട്ടയിൽ നിന്നാണ് താരം പുതിയ വാഹനം വാങ്ങിയത്. ഇന്നോവ ഹൈക്രോസിന്റെ പെട്രോൾ ജിഎക്സ് 7 സീറ്റർ മോഡലാണ് അന്ന രാജൻ തിരഞ്ഞെടുത്തത്. പെട്രോൾ, പെട്രോൾ ഹൈബ്രിഡ് എൻജിനുകളിൽ ലഭ്യമായ ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില 18.70 ലക്ഷം രൂപ മുതൽ 32.95 ലക്ഷം രൂപ വരെയാണ്.ടൊയോട്ട ഹൈക്രോസിൽ 2.0 ലീറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിനൊപ്പം സ്ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതു രണ്ടും ചേർന്ന് 184 ബിഎച്ച്പി കരുത്താണ് നൽകുന്നത്. ഇ-സിവിടി (e-CVT) ഓട്ടമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന ഈ ഹൈബ്രിഡ് മോഡലിന് ലീറ്ററിന് 23.34 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ട്.ഹൈബ്രിഡ് സംവിധാനമില്ലാത്ത 2.0 ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ മോഡലും ഹൈക്രോസിൽ ലഭ്യമാണ്. 173 ബിഎച്ച്പി കരുത്തും 209 എൻഎം ടോർക്കും പുറത്തെടുക്കുന്ന ഈ എൻജിനൊപ്പം സിവിടി ഓട്ടമാറ്റിക് ഗിയർബോക്സാണ് വരുന്നത്. ലീറ്ററിന് 16.13 കിലോമീറ്ററാണ് ഇതിന്റെ മൈലേജ്. 7 സീറ്റർ, 8 സീറ്റർ കോൺഫിഗറേഷനുകളിൽ ഇന്നോവ ഹൈക്രോസ് വിപണിയിൽ ലഭ്യമാണ്.
Sports ⏭️


