NEWS

ആരാണ് ‘ബാബു’? സ്കൂൾ പ്രിൻസിപ്പലിന്റെ കൊലപാതകത്തിൽ പൊലീസ് പിടികൂടിയത് 2 വിദ്യാർഥികളെ


ഹൈദരാബാദ് ∙ തെലങ്കാനയിലെ നൽഗൊണ്ടയിൽ സ്കൂൾ പ്രിൻസിപ്പലിന്റെ കൊലപാതകം അന്വേഷിച്ച പൊലീസ് രണ്ട് പത്താം ക്ലാസ് വിദ്യാർഥികളെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. പണത്തിനും ആഡംബര ജീവിതത്തിനും വേണ്ടിയാണ് തങ്ങൾ പ്രിൻസിപ്പലിനെ കൊലപ്പെടുത്തിയതെന്ന് വിദ്യാർഥികൾ മൊഴിനൽകി. കൊണ്ടമല്ലേപ്പള്ളിയിലെ നാഗാർജുന പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പലും ഡയറക്ടറുമായ കല്ലു രൂപ റെഡ്ഡിയെയാണ് ഓഗസ്റ്റ് 12 ന് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ 27 ഇടത്ത് കുത്തേറ്റിരുന്നു.ഹൈദരാബാദിൽനിന്നും ഭർത്താവ് ഫോൺ ചെയ്തപ്പോൾ എടുക്കാതിരുന്നതിനെ തുടർന്ന് അയൽക്കാരെ വിവരം അറിയിച്ചതിനെ തുടർന്നാണ് കൊലപാതകം പുറത്തറിഞ്ഞത്. അയൽക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ, വിരലടയാളങ്ങൾ, ഫോൺകോളുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. 80 ലധികം പേരെ കേസിൽ‍ പൊലീസ് ചോദ്യം ചെയ്തു.


Fashion ⏭️

Back to top button