LIFESTYLE NEW

ഇതല്ലാതെ വേറെ വഴിയില്ല; കുട്ടികൾ തമ്മിലുള്ള വഴക്ക് കുറയ്‌ക്കാൻ വേറിട്ടൊരു മാർഗം

ഇരട്ടക്കുട്ടികൾ തമ്മിലുള്ള ആത്മബന്ധം കാണാൻ വളരെ കൗതുകകരമാണ്. ഒരു പോലുള്ള വസ്‌ത്രങ്ങളും മറ്റും ധരിച്ച് അവർ ഒരുങ്ങിവരുന്നത് കാണാൻ തന്നെ ഒരു ചന്തമാണ്. എന്നാൽ, ഒരേസമയം രണ്ടുപേർക്കും ശ്രദ്ധയും പരിഗണനയും കൊടുക്കണമെന്നത് രക്ഷിതാക്കൾക്ക് ഒരു വെല്ലുവിളിയാണ്. എപ്പോഴും പരസ്‌പരം വഴക്കിടുന്ന കുട്ടികളാണെങ്കിൽ പിന്നെ പറയണ്ട. കുട്ടികളിലെ അക്രമ വാസന കുറയ്‌ക്കാനായി മാതാപിതാക്കൾ പല വഴികളും നോക്കാറുണ്ട്. ഇപ്പോഴിതാ, പരസ്‌പരം ഉപദ്രവിക്കാതിരിക്കാനായി തന്റെ ഇരട്ട കുട്ടികളുടെ തല മൊട്ടയടിച്ചിരിക്കുകയാണ് ഒരു യുവതി. ഇതിന്റെ ദൃശ്യങ്ങളിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

നേർച്ചയുടെയും മറ്റും ഭാഗമായി കുഞ്ഞുങ്ങളുടെ തല മൊട്ടയടിക്കാറുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമായിരിക്കും. വഴക്കിടുമ്പോൾ രണ്ടുകുട്ടികളും പരസ്‌പരം മുടിയിൽ പിടിച്ച് വലിച്ച് വേദനിപ്പിക്കുന്നത് തടയാനാണ് യുവതി ഇങ്ങനെ ചെയ്തത്. ഓരോ തവണത്തെ വഴക്കിന് ശേഷവും അവർ പരസ്‌പരം പിഴുതെടുക്കുന്ന മുടിയുടെ അളവും വീഡിയോയിൽ കാണിക്കുന്നുണ്ട്. സുമയ സുമി ബഷീർ എന്ന യുവതിയുടെ അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഇരട്ടക്കുട്ടികളുടെ വേറെയും രസകരമായ വീഡിയോകൾ യുവതിയുടെ അക്കൗണ്ടിൽ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇരട്ടക്കുട്ടികളിലൊരാൾ പെൺകുട്ടിയും മറ്റേത് ആൺകുട്ടിയാണ്. എന്തിനാണ് കുട്ടികളെ മൊട്ടയടിച്ചതെന്ന കമന്റുകൾക്ക് മറുപടിയായാണ് കുട്ടികൾ തമ്മിൽ വഴക്കിടുന്നതിന്റെയും മൊട്ടയടിച്ചതിനുശേഷം സമാധാനമായിരിക്കുന്നതിന്റെയും ദൃശ്യങ്ങൾ ചേർന്നുള്ള വീഡിയോ യുവതി പങ്കുവച്ചത്. ‘ആഭ്യന്തരപ്രശ്‌നം അങ്ങനെ പരിഹരിച്ചു’, ‘രോഗിക്കല്ല രോഗത്തിനാണ് ചികിത്സ വേണ്ടത്’ തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.



Source link

Related Articles

Back to top button