NEWS

എഥനോൾ പരിശോധനയ്ക്ക് പ്രത്യേക കിറ്റുകൾ സജ്ജമായി

തിരുവനന്തപുരം ∙ പെട്രോളിൽ എഥനോളിന്റെ അളവ് പരിധി കവിഞ്ഞിട്ടുണ്ടോ എന്ന് നിർണ്ണയിക്കുന്നതിനായുള്ള അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ സംസ്ഥാനത്ത് സജ്ജമായി. ഇവ ഉപയോഗിച്ചുള്ള സാമ്പിൾ പരിശോധനകൾ ഈ ആഴ്ച തന്നെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശത്തെത്തുടർന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറികളിലേക്ക് ഈ പരിശോധനാ കിറ്റുകൾ ലഭ്യമാക്കിയത്. പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കുന്ന ഇ–20 ഇന്ധനത്തിന്റെ ഗുണനിലവാരം വകുപ്പിന് കീഴിലുള്ള ഈ ലാബുകളിൽ പരിശോധിക്കുന്നത് ഇതാദ്യമായാണ്. നിയമനടപടികൾക്ക് സഹായകമാകുന്ന രീതിയിൽ ശാസ്ത്രീയവും കൃത്യവുമായ റിപ്പോർട്ട് ലഭ്യമാക്കുന്നതിനാണ് ഇത്തരത്തിൽ നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്.

തിരുവനന്തപുരം ∙ പെട്രോളിൽ അനുവദിക്കപ്പെട്ടിട്ടുള്ള 20 ശതമാനത്തിൽ കൂടുതൽ എഥനോൾ ചേർത്ത് വിപണനം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സിവിൽ സപ്ലൈസ് വകുപ്പ് സാമ്പിൾ ശേഖരണം വീണ്ടും ഊർജ്ജിതമാക്കി.

Fashion ⏭️

Back to top button