NEWS

ജോർദാൻ പള്ളി വെടിവയ്പ്: മൂന്ന് പ്രതികൾക്ക് വധശിക്ഷ, ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കി

അമ്മാൻ∙ ജോർദാനിലെ ഒരു ക്രൈസ്തവ ദേവാലയത്തിന് നേരെ നടന്ന വെടിവയ്പ് കേസിൽ, മുഖ്യപ്രതികളായ മൂന്നുപേർക്ക് വധശിക്ഷ നൽകാൻ ദേശീയ സുരക്ഷാ കോടതി ഉത്തരവിട്ടു. ഈ ആക്രമണത്തിനായി ആയുധങ്ങൾ എത്തിച്ചുനൽകിയ രണ്ട് പേർക്ക് ആറുവർഷം കഠിനതടവും കോടതി വിധിച്ചിട്ടുണ്ട്.

കരക് ഗവർണറേറ്റിലെ ഹമ്മൂദ് ഗ്രാമത്തിലുള്ള ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ കഴിഞ്ഞ ഒക്ടോബർ 23-ന് നടന്ന ശവസംസ്കാര ചടങ്ങിനിടെയായിരുന്നു ഭീകരാക്രമണം അരങ്ങേറിയത്. അപ്രതീക്ഷിതമായി നടന്ന ഈ വെടിവയ്പിൽ ഒമ്പതുപേർ കൊല്ലപ്പെടുകയും 25 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ രണ്ട് സഹോദരങ്ങളെയും അവരുടെ ഒരു ബന്ധുവിനെയും മൂന്ന് ദിവസത്തിനുള്ളിൽ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞുപിടിക്കുകയായിരുന്നു. പ്രതികൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടരായവരാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

Fashion ⏭️

Back to top button