വീട്ടിൽ അവൽ ഉണ്ടോ? നല്ല കിടിലൻ ഉപ്പുമാവ് ഉണ്ടാക്കാം, അഞ്ചുമിനിട്ട് മാത്രം മതി

അവൽ ഇഷ്ടമല്ലാത്തവർ വളരെ കുറവാണ്. മിക്ക വീടുകളിലും തേങ്ങ ചേർത്ത് അവൽ നനച്ച് ചായയ്ക്കൊപ്പം കഴിക്കാറുണ്ട്. എന്നാൽ നിങ്ങൾ അവൽ ഉപ്പുമാവ് കഴിച്ചിട്ടുണ്ടോ? ഒരു തവണ ട്രെെ ചെയ്താൽ പിന്നെ എപ്പോഴും ഉണ്ടാക്കാൻ തോന്നും. എങ്ങനെ അവൽ ഉപ്പുമാവ് തയ്യാറാക്കാമെന്ന് നോക്കാം
ആവശ്യമായ സാധനങ്ങൾ
അവൽ
വെള്ളം
വെളിച്ചെണ്ണ
കടുക്
നിലക്കടല
കറിവേപ്പില
വറ്റൽ മുളക്
തേങ്ങ
ചെറിയ ഉള്ളി
ഉപ്പ്
തയാറാക്കുന്ന വിധം
ആദ്യം അവൽ ചെറിയ ഉപ്പുരസമുള്ള വെള്ളത്തിൽ ഇട്ട് പിഴിഞ്ഞെടുക്കുക ( വെള്ളത്തിൽ കുതിർത്ത് വയ്ക്കരുത്). ശേഷം ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് അത് ചൂടായാൽ കടുക് പൊട്ടിക്കുക. ഇതിൽ കുറച്ച് തോൽ കളഞ്ഞ നിലക്കടല കൂടി ഇട്ട് മൂപ്പിക്കാം. അതിലേക്ക് കറിവേപ്പില, വറ്റൽ മുളക്, ചെറിയ ഉള്ളി എന്നിവ അരിഞ്ഞ് ചേർക്കുക. ഇവ ചെറുതായി വഴറ്റാം. കുറച്ച് ചിരകിയ തേങ്ങാ കൂടി ചേർക്കുന്നത് നല്ലതാണ്. ഇനി അതിലേക്ക് നനച്ചുവച്ച അവൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ചെറിയ തീയിൽ അടച്ചുവച്ച് വേവിക്കാം. ഇടയ്ക്ക് മിക്സ് ചെയ്യണം. ഉപ്പ് കുറവായി തോന്നിയാൽ കുറച്ച് വെള്ളത്തിൽ കലക്കി അവിലിൽ കുടയാം. ഉപ്പുമാവ് റെഡി. ഇതിനൊപ്പം നെയ്യിലിട്ട് വഴറ്റിയ പഴമോ കടലകറിയോ കൂട്ടി കഴിക്കാം.
Source link



