NEWS

പ്രണയബന്ധം തകർന്നതിലെ പക: പങ്കാളിയുടെ വളർത്തുനായ്ക്കളെ കൊലപ്പെടുത്തി യുവാവ്, വീഡിയോ കോളിലൂടെ വെളിപ്പെടുത്തൽ

കൊൽക്കത്ത: പ്രണയബന്ധം തകർന്നതിന്റെ പക തീർക്കാൻ മുൻ പങ്കാളിയുടെ വളർത്തുനായ്ക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. തെക്കൻ കൊൽക്കത്ത സ്വദേശിയായ സഞ്ജീബ് ഭട്ടാചാര്യയാണ് ജാദവ്‌പുർ പൊലീസിന്റെ പിടിയിലായത്. നായ്ക്കളെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ വിഡിയോ കോളിലൂടെ ഇയാൾ യുവതിയെ നേരിട്ട് കാണിക്കുകയും ചെയ്തിരുന്നു.

തെക്കൻ കൊൽക്കത്തയിലെ ബിജയ്ഗഡ്-ബിക്രംഗഡ് പരിസരത്തുള്ള വസതിയിൽ ഡിജെ പരിനോവ എന്ന യുവതിയുമായി ലിവിങ്-ഇൻ ബന്ധത്തിലായിരുന്നു സഞ്ജീബ് കഴിഞ്ഞിരുന്നത്. കുറച്ചു നാളുകളായി ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു. ഇതിനെത്തുടർന്ന് ബന്ധം അവസാനിപ്പിച്ച് യുവതി മറ്റൊരു വീട്ടിലേക്ക് താമസം മാറാൻ തീരുമാനിച്ചു. ഈ സാഹചര്യത്തിൽ താൻ വളർത്തിയിരുന്ന രണ്ട് നായ്ക്കളെ സഞ്ജീബിന്റെ സംരക്ഷണയിൽ ഏൽപ്പിക്കുകയായിരുന്നു യുവതി.

Fashion ⏭️

Back to top button