NEWS

രാജസ്ഥാനിൽ യുവതിക്ക് ക്രൂര പീഡനം; ആരോഗ്യനില അതീവ ഗുരുതരം

ജയ്പുർ ∙ രാജസ്ഥാനിലെ കരൗലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന അഞ്ജനി മാതാ ക്ഷേത്രത്തിനു സമീപം യുവതി ക്രൂരമായ കൂട്ടബലാത്സംഗത്തിനും മർദനത്തിനും ഇരയായി. ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയ യുവതിയെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന മറ്റു പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.

ലഭ്യമായ പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, നാലുപേർ ചേർന്നാണ് ഈ നിഷ്ഠൂരമായ കൃത്യം ചെയ്തതെന്നാണ് സൂചന. പ്രഭാതകർമങ്ങൾക്കായി പുറത്തിറങ്ങിയ മറ്റൊരു സ്ത്രീയാണ് അവശനിലയിൽ കിടക്കുന്ന യുവതിയെ ആദ്യം കാണുന്നത്. ഇവർ ഉടൻ തന്നെ വിവരങ്ങൾ കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. വീട്ടുകാർ സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും അക്രമികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു.

Fashion ⏭️

Back to top button