NEWS

സോനാക്ഷിയുടെ മോർഫ് ചെയ്ത ദൃശ്യം: അറസ്റ്റ് നിയമവിരുദ്ധമെന്ന് കോടതി, പ്രതിക്ക് മോചനം

മുംബൈ: പ്രശസ്ത ബോളിവുഡ് താരം സൊനാക്ഷി സിൻഹയുടെ വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ പിടിയിലായ യുവാവിനെ മുംബൈ കോടതി വെറുതെവിട്ടു. ആര്യൻ ദീപക് ജെയിൻ എന്നയാളുടെ അറസ്റ്റ് നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് വിലയിരുത്തിയാണ് ബാന്ദ്ര മജിസ്ട്രേറ്റ് കോടതി ഇദ്ദേഹത്തെ വിട്ടയക്കാൻ ഉത്തരവിട്ടത്.

ശനിയാഴ്ച രാവിലെ പത്തരയോടെ ഡൽഹിയിലെ ജഗത്പുരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് ആര്യനെ പൊലീസ് പിടികൂടിയത്. തുടർന്ന് വിമാനമാർഗം ഇയാളെ മുംബൈയിൽ എത്തിക്കുകയും ബാന്ദ്ര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. എന്നാൽ, ഈ അറസ്റ്റ് പൂർണമായും നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.

പരാതിക്കാരി പ്രമുഖയായ ഒരു വ്യക്തി ആയതുകൊണ്ട് തന്നെ പൊലീസ് ഈ വിഷയത്തിൽ അമിത താൽപ്പര്യവും തിടുക്കവും കാണിച്ചുവെന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ വാദിച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും ആര്യൻ കോടതിയെ ബോധിപ്പിച്ചു. പ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ പ്രകാരം ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് കോടതി വ്യക്തമാക്കിയെങ്കിലും, അന്വേഷണം പൂർത്തിയാക്കണമെന്ന ഒറ്റ കാരണത്താൽ മാത്രം ഒരാളെ അറസ്റ്റ് ചെയ്യുന്നത് ന്യായീകരിക്കാനാവില്ലെന്ന് കോടതി കർശനമായി ഓർമ്മിപ്പിച്ചു.

Fashion ⏭️

Back to top button