NEWS

സമരവേദി മാറ്റണം: സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി: പ്രതിഷേധങ്ങൾക്കായി പൊതുസ്ഥലങ്ങൾ അനന്തമായി കൈയടക്കി വെക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സാധാരണക്കാരായ തൊഴിലാളികളുടെയും വ്യാപാരികളുടെയും ജീവിതമാർഗവും വരുമാനവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കെതിരായ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ സുപ്രധാന പരാമർശം. അതേസമയം, വ്യാപാരികൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന്റെ പൂർണ ഉത്തരവാദിത്തം സമരക്കാർക്ക് മാത്രമാണോയെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി സംശയം പ്രകടിപ്പിച്ചു. ക്രമസമാധാനത്തിന്റെ ഭാഗമായി പോലീസ് ഏർപ്പെടുത്തുന്ന ബാരിക്കേഡുകളും കർശനമായ നിയന്ത്രണങ്ങളും കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നില്ലേയെന്നും അദ്ദേഹം ആരാഞ്ഞു.

Fashion ⏭️

Back to top button