NEWS

കോട്ടയത്ത് കാണാതായ യുവതി മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ

കോട്ടയം: ഇന്നലെ വൈകുന്നേരം മുതൽ കുമാരനല്ലൂരിൽ നിന്നും കാണാതായ യുവതിയെ മീനച്ചിലാറിന്റെ ഉപനദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവ് സ്വദേശിയായ നിമിഷ ഷാജിയാണ് (26) ദാരുണമായി മരണപ്പെട്ടത്.

യുവതിയെ കാണാനില്ലെന്ന വിവരം ലഭിച്ചതിന് പിന്നാലെ ബന്ധുക്കൾ ഗാന്ധിനഗർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നെങ്കിലും ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കുമാരനല്ലൂർ വടക്കേ നടയ്ക്ക് സമീപമുള്ള മീനച്ചിലാറിന്റെ കൈവഴിയിൽ മൃതദേഹം കണ്ടെത്തുന്നത്.

വിവരമറിഞ്ഞയുടൻ കോട്ടയത്തുനിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മൃതദേഹം വെള്ളത്തിൽ നിന്നും കരയ്ക്കെടുത്തു. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Fashion ⏭️

Back to top button