NEWS

യുഎസിനും ഇസ്രയേലിനും മുന്നറിയിപ്പുമായി ഖമനയി: തിരിച്ചടി തീരുമാനിക്കുന്നത് ഇറാൻ

ടെഹ്റാൻ: അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭാഗത്തുനിന്നുള്ള വെല്ലുവിളികൾക്കെതിരെ രൂക്ഷമായ ഭാഷയിൽ മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി രംഗത്ത്. ഇറാന് നേരെ വീണ്ടും എന്തെങ്കിലും തരത്തിലുള്ള അക്രമണങ്ങൾ ഉണ്ടായാൽ, അതിനുള്ള ശക്തമായ തിരിച്ചടി എത്തരത്തിലായിരിക്കണമെന്ന് തീരുമാനിക്കുന്നത് രാജ്യത്തെ സൈന്യവും ജനങ്ങളുമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയും ഇസ്രയേലും നിരന്തരമായി ഉയർത്തുന്ന ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക പ്രഖ്യാപനം. ഏത് വെല്ലുവിളികളെയും നേരിടാൻ സൈനികസജ്ജരായിരിക്കണമെന്ന് ഉന്നത കമാൻഡർമാർക്ക് അദ്ദേഹം കർശന നിർദ്ദേശം നൽകി. മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഖമനയിയുടെ ഭാഗത്തുനിന്നും ഇത്തരമൊരു കടുത്ത നിലപാടുണ്ടായത്. രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ലക്ഷ്യസ്ഥാനങ്ങളുടെ പട്ടിക അടിയന്തരമായി പുതുക്കി തയ്യാറാക്കാനും അദ്ദേഹം സൈനിക നേതൃത്വത്തോട് ആവശ്യപ്പെട്ടു.

ഇതിനിടെ, അമേരിക്കൻ ഉപരോധങ്ങൾ പിൻവലിച്ചാൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ ഇറാൻ സന്നദ്ധത അറിയിച്ചുവെന്ന രീതിയിൽ പുറത്തുവന്ന റിപ്പോർട്ടുകളെ അധികൃതർ പാടെ നിഷേധിച്ചു.

Fashion ⏭️

Back to top button