NEWS

എറണാകുളം–ആലപ്പുഴ മെമു കൊല്ലത്തേക്ക് നീട്ടണം: യാത്രക്കാരുടെ ദുരിതം പരിഹരിക്കണം

ആലപ്പുഴ ∙ എറണാകുളം, ആലപ്പുഴ, കായംകുളം, കരുനാഗപ്പള്ളി, കൊല്ലം തുടങ്ങിയ മേഖലകളെ ബന്ധിപ്പിക്കുന്ന തീരദേശ റെയിൽപാതയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി, നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന എറണാകുളം–ആലപ്പുഴ മെമു സർവീസ് കൊല്ലം വരെ നീട്ടണമെന്ന ആവശ്യവുമായി റെസിഡന്റ്സ് അപെക്സ് കൗൺസിൽ ഓഫ് കേരള (RACK) ദക്ഷിണ മേഖലാ കമ്മിറ്റി രംഗത്തെത്തി.

ആലപ്പുഴയിൽ വെച്ചു നടന്ന RACK ദക്ഷിണ മേഖലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി ബാബു വട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്ഥാന സെക്രട്ടറി മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ദക്ഷിണ മേഖല പ്രസിഡന്റ് ജലീൽ പാലോട്, ജനറൽ സെക്രട്ടറി റിയാസ് പുലരിയിൽ, സംസ്ഥാന കൗൺസിൽ അംഗം സന്തോഷ് പാറപ്പുറത്ത് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

വിദ്യാർത്ഥികൾ, സർക്കാർ–സ്വകാര്യ മേഖലയിലെ ജീവനക്കാർ, തൊഴിലാളികൾ, വ്യാപാരികൾ, ചികിത്സാ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർക്ക് ഈ റൂട്ടിലെ യാത്രാസൗകര്യം വളരെ നിർണായകമാണ്. നിലവിലുള്ള മെമു സർവീസ് കൊല്ലം വരെ ദീർഘിപ്പിക്കുകയാണെങ്കിൽ, അധികമായി പുതിയ ട്രെയിനുകൾ അനുവദിക്കേണ്ട സാഹചര്യം ഒഴിവാക്കിക്കൊണ്ടുതന്നെ വലിയൊരു വിഭാഗം യാത്രക്കാരുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ സാധിക്കുമെന്ന് കമ്മിറ്റി വിലയിരുത്തി.

Fashion ⏭️

Back to top button