NEWS

17കാരന്റെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പരസ്യമാക്കിയതിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ വിമർശനം

കൊച്ചിയിലെ ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ എറണാകുളം അഡിഷനൽ സെഷൻസ് കോടതിയുടെ രൂക്ഷ വിമർശനം. പ്രായപൂർത്തിയാകാത്ത പ്രതിയുടെ വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട സംഭവത്തിൽ, ഉദ്യോഗസ്ഥൻ എന്തുകൊണ്ട് നിയമനടപടികൾ സ്വീകരിച്ചില്ലെന്ന് കോടതി ആരാഞ്ഞു.

ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥനോട് തിങ്കളാഴ്ച നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, കേസിന്റെ അന്വേഷണ ഡയറിയും അന്നേദിവസം സമർപ്പിക്കണം. പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ ഇടപെടൽ.

കുട്ടിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ എത്തിയതിന്റെ ഉറവിടം കണ്ടെത്താൻ സൈബർ വിഭാഗം അന്വേഷണം നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Fashion ⏭️

Back to top button