NEWS

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: പ്രതി ചേർത്ത ഉദ്യോഗസ്ഥന് സസ്പെൻഷൻ; ഒരാളുടെ ആനുകൂല്യങ്ങൾ തടഞ്ഞു


തിരുവനന്തപുരം∙ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിൽ നടപടിയുമായി സർക്കാർ. കേസിൽ പ്രതിചേർക്കപ്പെട്ട പരീക്ഷാ വിഭാഗം അഡീഷനൽ സെക്രട്ടറി ആർ.ഹരിക്ക് സസ്പെൻഷൻ. ഡപ്യൂട്ടി സെക്രട്ടറി പി.സതീഷിന്റെ ആനുകൂല്യം തടഞ്ഞു. പി.സതീഷ് സർവീസിൽനിന്ന് മാസങ്ങൾക്ക് മുൻപ് വിരമിച്ചിരുന്നു. കേസിൽ പ്രത്യേക അന്വേഷണ സംഘം പ്രതി ചേർത്തതിനു പിന്നാലെയാണ് നടപടി. പിഎസ്‌സി ആഭ്യന്തര വിജിലൻസും ഇരുവരുടെയും വീഴ്ചകൾ കണ്ടെത്തിയിരുന്നു.ബോധപൂർവമായ വീഴ്ചയാണോ മാനുഷിക പിഴവാണോ ഉദ്യോഗസ്ഥർക്കു സംഭവിച്ചതെന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് അംഗങ്ങൾ ഉൾപ്പെടെയുള്ളവരെ ഇന്ന് എസ്ഐടി ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടത്തിയ മൊഴിയെടുപ്പിൽ പിഎസ്‌സി അംഗങ്ങളായ എസ്.എ.സെയ്ഫ്, എസ്.ശ്രീകുമാർ, സ്റ്റാലി തോമസ് എന്നിവർ ഹാജരായി. പിഎസ്‌സി ചെയർമാൻ എം.ആർ.ബൈജുവിനെയും മറ്റ് അംഗങ്ങളെയും പിന്നാലെ ചോദ്യംചെയ്യാനാണു തീരുമാനം. ഐജി അജീത ബേഗത്തിന്റെ നേതൃത്വത്തിലുള്ള എസ്ഐടി, മൂന്നാം തവണയാണു ചോദ്യംചെയ്യലിനു ഹാജരാകാൻ പിഎസ്‌സി അംഗങ്ങൾക്കു നോട്ടിസ് നൽകുന്നത്. ആദ്യ നോട്ടിസ് പിഎസ്‌‌സി സെക്രട്ടറി തള്ളിയിരുന്നു.


Fashion ⏭️

Back to top button