BUSINESS

കൊച്ചി-ബെംഗളൂരു വ്യാവസായിക ഇടനാഴി വരുന്നു; ഭൂമി വില കുതിച്ചുയരാൻ സാധ്യതയുള്ള കേരളത്തിലെ 4 സ്ഥലങ്ങൾ


കൊച്ചി-ബെം​ഗളൂരു വ്യാവസായിക ഇടനാഴി (Kochi-Bengaluru Industrial Corridor -KBIC) യാഥാർത്ഥ്യമാകാൻ പോവുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ 4 എമേർജിങ് റിയൽ എസ്റ്റേറ്റ് ഹോട് സ്പോട്ടുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ചെന്നൈ-ബെം​ഗളൂരു വ്യവാസായിക ഇടനാഴിയുടെ വികസനത്തിലാണ് കൊച്ചി-ബെം​ഗളൂരു ഇടനാഴിയും ഉൾപ്പെട്ടിരിക്കുന്നത്.വ്യവസായിക ഇടനാഴി വരുന്നതോടെ കണക്ടിവിറ്റി വർധിക്കുന്നതിനാൽ മാനുഫാക്ചറിങ് സെക്ടറിൽ വലിയ ഉണർവായിരിക്കും സംഭവിക്കുക. സൗത്ത് ഇന്ത്യയിൽ നിന്ന് ഈ മേഖലകളിലേക്ക് നിക്ഷേപ പ്രവാഹമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.കൊച്ചിയിൽ നിന്ന് കോയമ്പത്തൂർ വഴി വിഭാ​വനം ചെയ്യുന്ന ഈ വ്യാവസായിക ഇടനാഴിയുമായി ബന്ധപ്പെട്ട് പാലക്കാട്, ധർമപുരി-സേലം എന്നിവയാണ് മു‍ൻ​ഗണനയുള്ള ഇൻഡസ്ട്രിയൽ ഏരിയകൾ.കൊച്ചി-ബെം​ഗളൂരു വ്യാവസായിക ഇടനാഴിയുടെ ലക്ഷ്യംലളിതമായി പറഞ്ഞാൽ, റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വഴി പരസ്പരം ബന്ധിപ്പിച്ച വ്യവസായ മേഖലകൾ വികസിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ, ഉല്പാദന മേഖലയിലുള്ള കമ്പനികൾക്ക് ചരക്കുകൾ കൊണ്ടുപോകാനും, വിതരണക്കാരിലേക്കും, തൊഴിലാളികളിലേക്കും, വിപണികളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനും സാധിക്കും.വ്യവാസായിക ഇടനാഴിയും പ്രോപർട്ടി മാർക്കറ്റുംറിയൽ എസ്റ്റേറ്റ് മേഖലയെ സംബന്ധിച്ചിടത്തോളം, ഈ പദ്ധതിയുടെ ഭാഗമായി ബന്ധപ്പെട്ട വ്യവസായ മേഖലകൾക്ക് സമീപം വ്യവസായ ഭൂമി, വെയർഹൗസുകൾ, വാടക വീടുകൾ, വാണിജ്യ കെട്ടിടങ്ങൾ എന്നിവയ്ക്കുള്ള ഡിമാൻഡ് വർധിക്കാൻ സാധ്യതയുണ്ട്. ഈ പ്രൊജക്ട് വികസിക്കുന്നതിനോടൊപ്പം, ഹൗസിങ്, വെയർ ഹൗസ്, കൊമേഷ്യൽ സ്പെയ്സ് തുടങ്ങിയവ ത്വരിത​ഗതിയിൽ വികസിക്കാനാണ് സാധ്യത. പ്രോപർട്ടി മാർക്കറ്റിലുണ്ടാകുന്ന സ്വാധീനം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, കമ്പനികളുടെ നിക്ഷേപം, തൊഴിൽ വികസനം എന്നിവയുമായി ബന്ധപ്പെട്ടായിരിക്കും.പാലക്കാട് സ്മാർട്ട് സിറ്റിപാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി, ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്റർ എന്നും അറിയപ്പെടുന്നു. 1,710 ഏക്കർ വിസ്തൃതിയിൽ വികസിപ്പിക്കാനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KICDC) വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനായ കിൻഫ്രയും (KINFRA), കേന്ദ്ര സർക്കാരിന്റെ വ്യവസായ ഇടനാഴി വികസന ചട്ടക്കൂടും ഉൾപ്പെടുന്ന സംയുക്ത സംരംഭമാണിത്.നിർമ്മാണ മേഖലയിലെ നിക്ഷേപങ്ങൾ ആകർഷിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. എൻജിനീയറിങ്, ഇലക്ട്രോണിക്സ്, ഭക്ഷ്യസംസ്കരണം, പ്ലാസ്റ്റിക് ഉല്പന്ന നിർമാണം, വാഹന-അനുബന്ധ നിർമാണം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ വ്യവസായ പ്രവർത്തനങ്ങളാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്.കഞ്ചിക്കോട്, കണ്ണമ്പ്ര, പുതുശ്ശേരിപാലക്കാടിന്റെ വ്യവസായ വികസനത്തിൽ കഞ്ചിക്കോട്, കണ്ണമ്പ്ര, പുതുശ്ശേരി എന്നിവ പ്രധാനപ്പെട്ട പ്രദേശങ്ങളാണ്. പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റിക്കായി കണ്ടെത്തിയ ഭൂമി കണ്ണമ്പ്രയിലും പുതുശ്ശേരിയിലുമുണ്ട്. അതേസമയം, ദേശീയപാത 544-മായി ബന്ധപ്പെട്ട റോഡ് കണക്റ്റിവിറ്റിയും, നിലവിലുള്ള നിർമ്മാണ വ്യവസായ പ്രവർത്തനങ്ങളും കഞ്ചിക്കോടിനെ പ്രധാന വ്യവസായ മേഖലയാക്കി മാറ്റുന്നു.അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുന്നതോടെ വ്യവസായ യൂണിറ്റുകളുടെ പ്രവർത്തനം, ജീവനക്കാർക്കുള്ള താമസസൗകര്യങ്ങൾ, ഗതാഗത സേവനങ്ങൾ, വെയർഹൗസുകൾ, അനുബന്ധ ബിസിനസുകൾ എന്നിവയ്ക്കുള്ള ഡിമാൻഡ് വർധിപ്പിച്ചേക്കാം.പാലക്കാട് ടൗൺജില്ലയുമായി ബന്ധപ്പെട്ട വ്യവസായിക വികസനത്തിന്റെ അനുരണനങ്ങൾ പാലക്കാട് ടൗണിലുമുണ്ടാകും. നിർദ്ദിഷ്ട വ്യവസായ സ്മാർട്ട് സിറ്റിക്ക് സമീപമുള്ള, ഇതിനകം വികസിച്ച നഗരകേന്ദ്രമാണ് പാലക്കാട് ടൗൺ. താമസമേഖലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, വിപണികൾ, ഗതാഗത സൗകര്യങ്ങൾ എന്നിവ ഇവിടെയുണ്ട്. വ്യവസായ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈ സൗകര്യങ്ങൾ പ്രയോജനകരമായേക്കാം.കൊച്ചി, അയ്യമ്പുഴകേരളത്തിലെ പ്രധാന വാണിജ്യ-ലോജിസ്റ്റിക്സ് കേന്ദ്രങ്ങളിലൊന്നാണ് കൊച്ചി. സംസ്ഥാനത്തിന്റെ വ്യവസായ ഇടനാഴി പദ്ധതിയിൽ കൊച്ചിയെ ഒരു നോഡായി ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ അയ്യമ്പുഴയിൽ ഏകദേശം 358 ഏക്കർ വിസ്തൃതിയിലുള്ള വ്യവസായ മേഖല വിഭാവനം ചെയ്തിരിക്കുന്നു.വികസിതമായ ഹൗസിങ്-തൊഴിൽ വിപണിയും കൊച്ചിയുടെ പ്രത്യേകതയാണ്. ഉദാഹരണത്തിന്, ഇൻഫോപാർക്കും മറ്റ് സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന കാക്കനാട് വാടകവീടുകൾക്കും, പുതിയ റസിഡൻഷ്യൽ പ്രൊജക്ടുകൾക്കും വലിയ ഡിമാൻഡാണുള്ളത്.Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക


Read News

Back to top button