NEWS

17കാരന്റെ കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; അസാധാരണ നീക്കവുമായി മുൻ ഗവർണർ– പ്രധാന വാർത്തകൾ


ഗവർണർ സ്ഥാനം ഒഴിയുന്നതിനു മുൻപ് അസാധാരണ നീക്കവുമായി രാജേന്ദ്ര അർലേക്കർ. പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ പുറത്താക്കണമെന്ന് രാഷ്ട്രപതിക്ക് ശുപാർശ നൽകി. ചെയർമാൻ അടക്കം ആകെ 16 അംഗങ്ങളെ പുറത്താക്കണമെന്നാണ് ആവശ്യം. ചേരാനല്ലൂരിൽ ജഡ്ജിയുടെ മകനായ 17 കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വാഹന ഉടമയായ ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് ജഡ്ജിയ്ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്. സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട്ട് തിരിതെളിഞ്ഞു. ചാത്തമംഗലം എൻഐടി ഗ്രൗണ്ടിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ മേള ഉദ്ഘാടനം ചെയ്തു. ഇനി ഒരാഴ്ചക്കാലം കോഴിക്കോട്ട് കായികമാമാങ്കം. കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത.  മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട്. തെക്കുകിഴക്കൻ അറബിക്കടലിലും കേരള തീരത്തിനും മുകളിലായി ന്യൂനമർദം. നാളെ രാവിലെ മധ്യബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാം. അറിയാം പ്രധാന വാർത്തകൾ:പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ പുറത്താക്കണമെന്ന് രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ. മുൻ കേരള ഗവർണറായിരുന്ന രാജേന്ദ്ര ആർലേക്കറാണ് പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാർശ നൽകിയത്.കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.തെക്കുകിഴക്കൻ അറബിക്കടലിലും കേരള തീരത്തിനും മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നുണ്ട്. ന്യൂനമർദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽനിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്‌നാട് തീരം വരെ ന്യൂനമർദ പാത്തി ട്രഫ് സ്ഥിതിചെയ്യുന്നു.


Fashion ⏭️

Back to top button