BUSINESS

ക്ഷേമ പെൻഷൻ ഒക്ടോബർ 26 മുതൽ; എ.സിയും, കാറും തടസ്സമായി തുടർന്നേക്കും, അനുവദിച്ചത് 1081 കോടി രൂപ


കേരളത്തിലെ ക്ഷേമ പെൻഷൻ വിതരണം, 2026 ഒക്ടോബർ 26 തിങ്കളാഴ്ച്ച മുതൽ നടക്കും. ഇതിന് വേണ്ടി 1,081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. പെൻഷൻ വിതരണം നവംബർ അഞ്ചിനകം പൂർത്തിയാക്കും. ക്ഷേമ പെൻഷൻ ബോർഡിന് 961.14 കോടി രൂപയും, ക്ഷേമനിധി ബോർഡ് പെൻഷന് 119.47 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. സർക്കാർ പഠനം നടത്തുമെന്ന് അറിയിച്ചതിനാൽ എ.സി, 2,000 സിസിയിൽ താഴെയുള്ള വാഹനങ്ങൾ എന്നിവ പഴയതു പോലെ തടസ്സമായി തുടർന്നേക്കും.എ.സി, 2,000 സിസിയിൽ താഴെയുള്ള വാഹനങ്ങൾ എന്നിവയുള്ളവരെ ക്ഷേമപെൻഷനിൽ നിന്ന് ഒഴിവാക്കുമെന്ന് മുമ്പ് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇങ്ങനെയൊരു തീരുമാനം നടപ്പാക്കിയിട്ടിലെന്നും, സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തി വെച്ചേക്കാവുന്ന ഈ വിഷയത്തിൽ പഠനം നടത്തുകയാണെന്നുമാണ് അടുത്തിടെ തദ്ദേശ വകുപ്പ് മന്ത്രി കെ.എം ഷാജി അറിയിച്ചത്. എന്നാൽ മനുഷ്യത്വപരമായ സമീപനമായിരിക്കും സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ ധനകാര്യ വകുപ്പ് പുറപ്പെടുവിച്ച രണ്ട് പ്രത്യേക ഉത്തരവുകളിലൂടെയാണ് ക്ഷേമ പെൻഷൻ തുക അനുവദിച്ചിട്ടുള്ളത്. 52,09,617 ​ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കായി 961.64 കോടി രൂപയാണ് അനുവദിച്ചത്. 16 ക്ഷേമനിധി ബോർഡുകളിലെ 6,05,415 ​ഗുണഭോക്താക്കൾക്കായി 119.46 കോടി രൂപയും അനുവദിച്ചുസാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ 29,67,142 ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ടെത്തും. ഇതിനായി 541,38,82,747 രൂപ അനുവദിച്ചു. 22,42,475 പേർക്ക് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി വീടുകളിൽ പണമായി തുക എത്തിച്ചു നൽകും.ഇതിനു പുറമെ, ദേശീയ സാമൂഹ്യ സഹായ പദ്ധതിയിൽ ഉൾപ്പെടുന്ന ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല, ഭിന്നശേഷി, വിധവാ പെൻഷനുകളുമായി ബന്ധപ്പെട്ടും തുക അനുവദിച്ചു. 8,46,456 ഗുണഭോക്താക്കൾക്കുള്ള ഒക്ടോബർ മാസത്തെ വിഹിതമായി 24,76,10,400 തുകയാണ് ഇത്തരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിതരണം ചെയ്യാതെ ശേഷിക്കുന്ന തുക നവംബർ 16ാം തിയ്യതിക്കകം കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ അക്കൗണ്ടിലേക്ക് തിരിച്ചടയ്ക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.ക്ഷേമപെൻഷൻസാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുതിർന്ന പൗരന്മാർ, വിധവകൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കാനായി കേരള സർക്കാർ നടപ്പാക്കുന്ന സുപ്രധാന ക്ഷേമ പദ്ധതിയാണ് ക്ഷേമ പെൻഷൻ/സാമൂഹിക സുരക്ഷാ പെൻഷൻ എന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ് വഴിയാണ് ഈ പെൻഷൻ വിതരണം നടത്തുന്നത്.


Read News

Back to top button