NEWS
പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ 5 ജീവനക്കാർക്ക് മിന്നലേറ്റു, കംപ്യൂട്ടറുകൾ കത്തിനശിച്ചു; സ്റ്റേഷൻ മാസ്റ്ററടക്കം ആശുപത്രിയിൽ

തിരുവനന്തപുരം ∙ പാറശ്ശാല കെഎസ്ആര്‍ടിസി ഡിപ്പോയിലെ അഞ്ച് ജീവനക്കാര്‍ക്ക് മിന്നലേറ്റു. മിനിസ്റ്റീരിയല്‍ സ്റ്റാഫുകളായ ശോഭ, രേഖ, സെലിന് മേരി, ജയ, സ്റ്റേഷന് മാസ്റ്റര്‍ സാബു എന്നിവര്‍ക്കാണ് മിന്നലേറ്റത്. അപകടത്തിൽ ഡിപ്പോയിലെ സ്വിച്ച് ബോർഡ് പൂർണമായും കത്തിനശിച്ചു. നാല് കംപ്യൂട്ടറുകൾ കത്തിനശിച്ചു.പരുക്കേറ്റ നാല് വനിതാ ജീവനക്കാരെ പാറശ്ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാബുവിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും തുടരുകയാണ്.
Fashion ⏭️




