NEWS

സംസ്ഥാനത്ത് മഴ കനക്കുന്നു, 3 ജില്ലകളില്‍ നാളെ അവധി; യുഎഇയിൽ പോകാൻ അനുമതി ആവശ്യപ്പെട്ട് തച്ചങ്കരി കോടതിയിൽ– പ്രധാന വാർത്തകൾ


സംസ്ഥാനത്ത് മഴ കനക്കുകയാണ്. വിവിധ ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വിവിധയിടങ്ങളിലെ മഴ മുന്നറിയിപ്പ് ഇന്നത്തെ പ്രധാന വാർത്തയാണ്. രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത്കുമാറിന്റെ സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടിയതും യുഎഇയിൽ പോകാൻ അനുമതി ആവശ്യപ്പെട്ട് മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചതും ശ്രദ്ധേയമായ വാർ‌ത്തകളാണ്. അതിനിടെ സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പിഎസ്‍സി നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് സർക്കാരിനെ ഹൈക്കോടതി വിമർശിച്ചു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ. ജില്ലകളിലെ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്‍പെഷൽ ക്ലാസുകൾ എന്നിവയ്ക്ക്ക്കാണ് ഞായറാഴ്ച അവധി.രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത്കുമാറിന്റെ സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടി. 120 ദിവസത്തേക്കാണ് വീണ്ടും സസ്പെൻഷൻ നീട്ടിയത്. സസ്പെൻഷൻ കാലാവധി മൂന്നു മാസം പൂർത്തിയായതിനു പിന്നാലെയാണ് നടപടി. ജൂലായ് 23ന് ആയിരുന്നു അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്.


Fashion ⏭️

Back to top button