NEWS
ആ വിഡിയോ പകുതി മാത്രം കണ്ട് അങ്ങനെയൊരു കമന്റ് ഇട്ടത് എന്റെ തെറ്റ്: വിശദീകരണവുമായി ദിയ കൃഷ്ണ

ഫോർട്ട് കൊച്ചിയെ പരാമർശിച്ചുള്ള ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിദ്വേഷ വിഡിയോയെ പിന്തുണച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി ദിയ കൃഷ്ണ. പാക്കിസ്ഥാൻ സ്ഥാപകനായിരുന്ന മുഹമ്മദലി ജിന്നയുടെ ഫോട്ടോയുമായി ബന്ധപ്പെട്ടാണ് താന്‍ അങ്ങനെയൊരു കമന്റ് പോസ്റ്റ് ചെയ്തതെന്നാണ് ദിയ പറയുന്നത്. ഒരു മതത്തെയും അധിക്ഷേപിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആ വിഡിയോ മുഴുവനായി കാണാതെ പകുതി മാത്രം കണ്ട് അങ്ങനെയൊരു കമന്റ് ഇട്ടത് തെറ്റായിപ്പോയെന്നും ദിയ വ്യക്തമാക്കി.ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിഡിയോയ്ക്ക് താഴെ ‘ദൗർഭാഗ്യകരമായ യാഥാർഥ്യം’ (Sad Reality) എന്നാണ് ദിയ കൃഷ്ണ കമന്റ് ചെയ്തിട്ടുള്ളത്. ഇത് ഫോർട്ട് കൊച്ചിയുമായി ബന്ധപ്പെട്ട ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ പരാമർശത്തെ ശരിവയ്ക്കുന്നതാണെന്ന് ആരോപിച്ചാണ് ദിയയ്ക്കെതിരെ ആളുകൾ രംഗത്തെത്തിയത്. വർക്കലയിൽ ‘കാശി’ എന്നൊരു കഫെയുടെ ഉള്ളിൽ നിന്നൊരു വിഡിയോയാണ്. അവിടെ മഹാത്മാ ഗാന്ധിയുടെയും ജിന്നയുടെയും ഫോട്ടോ അലങ്കരിച്ചുവച്ചിട്ടുണ്ടായിരുന്നു. നമ്മുടെ േകരളത്തിനകത്ത് പാക്കിസ്ഥാൻ സ്ഥാപകനായിരുന്ന ജിന്നയുടെ തല എന്തിനാണ് വയ്ക്കുന്നതെന്നായിരുന്നു ആ വിഡിയോയുടെ ആദ്യ പകുതിയിൽ അയാൾ സംസാരിക്കുന്നത്. ജവഹർലാൽ നെഹ്റുവിന്റെ ഫോട്ടോ വച്ചാലും മനസ്സിലാക്കാം. പക്ഷേ ജിന്നയുടെ പടം എന്തിനാണ് വച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അത് അറിയാവുന്നവരുണ്ടെങ്കിൽ വിഡിയോ ചെയ്തുകൊള്ളുക, എനിക്കതിനെപ്പറ്റി സംസാരിക്കാനില്ല.
Fashion ⏭️




