SPORTS
ഭുവി വന്നിട്ടും ‘ക്ലച്ച്’ പിടിക്കാതെ ബോളിങ്, ബാറ്റിങ് മിഡിൽ ഓർഡറിലും ആശങ്ക; ഇന്ത്യൻ ഇലവനിൽ നിർണായക മാറ്റം; കിവീസിനെതിരെ രണ്ടാമങ്കം

ക്രൈസ്റ്റ്ചർച്ച് ( ന്യൂസീലൻഡ്) ∙ ബാറ്റിങ് നിരയുടെ ആളിക്കത്തലിൽ ഒന്നാം ട്വന്റി20 മത്സരം പിടിച്ചെടുത്ത ഇന്ത്യൻ ടീമിന് ഇന്ന് രണ്ടാം കിവിപ്പരീക്ഷ. ബാറ്റിങ്ങിൽ കാര്യമായ വെല്ലുവിളികൾ ഇല്ലെങ്കിലും രണ്ടാം അങ്കത്തിനിറങ്ങുമ്പോൾ ബോളർമാരുടെ മോശം പ്രകടനമാണ് ഇന്ത്യൻ ടീമിന്റെ ആശങ്ക. ആദ്യ ട്വന്റി20ക്കിടെ പരുക്കേറ്റ ഇഷാൻ കിഷൻ ഇന്നത്തെ മത്സരത്തിനുണ്ടാകില്ല. ഇതോടെ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി ടീമിൽ എത്തിയേക്കും. മത്സരം ഉച്ചകഴിഞ്ഞ് 12.30 മുതൽ സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം. ആദ്യ മത്സരം 4 വിക്കറ്റിന് ജയിച്ച ഇന്ത്യ 5 മത്സര പരമ്പരയിൽ 1–0നു മുന്നിലാണ്.പ്രശ്നം ബോളിങ് സ്ഥിരതയില്ലാത്ത ബോളിങ് നിരയാണ് ഇന്ത്യൻ നിരയെ കുഴയ്ക്കുന്ന പ്രശ്നം. മുൻനിര ബോളർമാരൊന്നും പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. 4 വർഷത്തെ ഇടവേളയ്ക്കുശേഷം ടീമിൽ തിരിച്ചെത്തിയ പേസർ ഭുവനേശ്വർ കുമാർ ഉൾപ്പെടെയുള്ള പേസർമാർക്ക് ആദ്യ ട്വന്റി20യിൽ താളംകണ്ടെത്താൻ സാധിച്ചില്ല. സ്പിന്നർമാർ കൂടി നിരാശപ്പെടുത്തിയതോടെ, ഒന്നാം ട്വന്റി20യിൽ കിവീസ് അനായാസം 200നു മുകളിൽ സ്കോർ ചെയ്തു. ഈ പിഴവുകൾ ഇന്നത്തെ മത്സരത്തിൽ ഒഴിവാക്കാനാകും ബോളിങ് നിരയുടെ ശ്രമം.തിരിച്ചുവരാൻ കിവീസ് വരുമോ വൈഭവ് ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽനിന്ന് ഇഷാൻ കിഷൻ പരുക്കേറ്റു പുറത്തായതോടെ പകരം കൗമാര താരം വൈഭവ് സൂര്യവംശി ടീമിലിടം നേടാൻ സാധ്യതയേറി. ഇഷാനു പകരം സൂര്യവംശിയാണ് ടീമിലെത്തുന്നതെങ്കിൽ സഞ്ജു സാംസൺ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങും. ആദ്യ മത്സരത്തിൽ മൂന്നാമതിറങ്ങിയ തിലക് വർമ 5–ാം സ്ഥാനത്തേക്ക് തിരിച്ചുപോകും. ആദ്യ മത്സരത്തിനിടെ കാലിന് പേശിവലിവ് അനുഭവപ്പെട്ടതോടെയാണ് ഇഷാൻ കിഷൻ രണ്ടാം മത്സരത്തിനുണ്ടാകില്ലെന്ന് ടീം മാനേജ്മെന്റ് അറിയിച്ചത്. ഇഷാനു പകരം കുമാർ കുശാഗ്രയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Auto ⏭️




