NEWS

രാത്രി കുട്ടി ഉറക്കെ കരഞ്ഞതിന് ദേഷ്യം; അച്ഛൻ മർദിച്ചു: നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം


കോഴിക്കോട് ∙ പെരുവയലില്‍ കഴിഞ്ഞ വർഷം ഒക്ടോബറിൽ നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം കൊലപാതകമെന്നു തെളിഞ്ഞു. മദ്യലഹരിയില്‍ അച്ഛന്‍ കുഞ്ഞിനെ മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തൽ. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ കുറ്റിക്കാട്ടൂര്‍ വയൽക്കര സ്വദേശി ഷിജിന്‍, അമ്മ അഞ്ജന എന്നിവര്‍ അറസ്റ്റിലായി.2025 ഒക്ടോബര്‍ ഒന്നിനാണ് കൊലപാതകം ഉണ്ടായത്. രാത്രി വിളിച്ചിട്ട് കുട്ടി എഴുന്നേല്‍ക്കുന്നില്ലെന്നും മൂക്കിലൂടെ കഫം വരുന്നു എന്നും പറഞ്ഞ് കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആയതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ കുട്ടി മരിച്ചു.


Fashion ⏭️

Back to top button