BUSINESS
കളി മാറുന്നു; റഷ്യയെ കൈവിട്ട് ഇന്ത്യ ഗൾഫിലേക്ക്, ക്രൂഡ് ഓയിൽ പ്രവാഹത്തിൽ 32% വർധന, റഷ്യൻ വിഹിതത്തിൽ 14% ഇടിവ്, കാരണങ്ങൾ അറിയാം

റഷ്യയിൽ നിന്നുള്ള പർച്ചേസ് കുറയുന്നതിനൊപ്പം ഗൾഫിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി കുതിച്ചുയരുന്നു. സെപ്റ്റംബറിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതി ആഗസ്റ്റിനെ അപേക്ഷിച്ച് 32% വർധിച്ചപ്പോൾ, റഷ്യയിൽ നിന്നുള്ള ഇറക്കുമതി 14% കുറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കു നീക്കം മെച്ചപ്പെട്ടതും, റഷ്യൻ എണ്ണ ചൈനയിലേക്ക് കൂടുതലായി ഒഴുകുന്നതുമാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ.ഉയരുന്ന ഗൾഫ് ക്രൂഡ് ഇറക്കുമതിസെപ്റ്റംബറിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യ പ്രതിദിനം 28 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തതായിട്ടാണ് കണക്കുകൾ. ആഗസ്റ്റിനെ അപേക്ഷിച്ച് 32% വർധനയാണിത്. ഫെബ്രുവരിക്കുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കുമാണിത്.ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 54 ശതമാനവും കഴിഞ്ഞ മാസം മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നായിരുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ലഭ്യത വർധിച്ചതോടെ, ഇന്ത്യൻ റിഫൈനറികൾ സ്പോട്ട് വിപണിയിൽ കൂടുതൽ ചരക്കുകൾ വാങ്ങിയതായും വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.റഷ്യൻ എണ്ണ ഇറക്കുമതിയിലെ ഇടിവ്ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ നൽകുന്ന രാജ്യമായി സെപ്റ്റംബറിലും റഷ്യ മാറിയെങ്കിലും അവിടെ നിന്നുള്ള ഇറക്കുമതിയിൽ കുറവുണ്ടായി. ആഗസ്റ്റിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം 46.6% ആയിരുന്നെങ്കിൽ, സെപ്റ്റംബറിൽ ഇത് 33.5 ശതമാനമായി കുറഞ്ഞു. ആഗസ്റ്റിലെ പ്രതിദിനം 21 ലക്ഷം ബാരലിൽ നിന്ന് സെപ്റ്റംബറിൽ ഇറക്കുമതി 18 ലക്ഷം ബാരലായി താഴ്ന്നു. അതായത്, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അളവിൽ പ്രതിമാസം 14% ഇടിവുണ്ടായി.റഷ്യൻ എണ്ണയ്ക്കായി ഇന്ത്യയും, ചൈനയും തമ്മിലുള്ള മത്സരം ശക്തമായതും ഇറക്കുമതിയിലെ മാറ്റത്തിന് കാരണമായി. ഇറാനിൽ നിന്നുള്ള എണ്ണ ലഭ്യത കുറഞ്ഞതോടെ ചൈന റഷ്യൻ ക്രൂഡിലേക്കു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യമാണ് നിലവിലേത്എന്തു കൊണ്ട് ഗൾഫ് ക്രൂഡ് ആകർഷകമാകുന്നു?റഷ്യയുടെ പ്രധാന ക്രൂഡ് ഇനമായ യുറൽസിന്റെ വില ഉയർന്ന് മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണയുടെ വിലയുടെ സമീപമെത്തിയിട്ടുണ്ട്. വിലയിലെ ഈ വ്യത്യാസം കുറഞ്ഞതോടെ റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ സാമ്പത്തികമായ ആകർഷണം ഇന്ത്യയെ സംബന്ധിച്ച് കുറയുകയും ചെയ്തു.ഗൾഫ് ഓഫ് ഒമാൻ വഴി ഇന്ത്യയിലേക്കുള്ള യാത്രാദൂരം താരതമ്യേന കുറവാണെന്നതും ഗൾഫ് ക്രൂഡിനെ ഇന്ത്യൻ ഓയിൽ കമ്പനികൾക്ക് പ്രിയങ്കരമാക്കുന്നു. ലഭ്യതയും, വിലയും അനുകൂലമായാൽ മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ വാങ്ങൽ ഇന്ത്യൻ റിഫൈനറികൾ തുടർന്നും വർധിപ്പിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾവിലയിലെ മാറ്റങ്ങളും, ഇറക്കുമതിച്ചെലവുംഇന്ത്യയുടെ എണ്ണ ഇറക്കുമതിയിലെ ഈ മാറ്റം ഊർജവിപണിയിലെ വിലയും, ലഭ്യതയും എത്രത്തോളം നിർണായകമാണെന്ന് വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ വലിയൊരു പങ്കും വിദേശത്തുനിന്ന് വാങ്ങേണ്ടതിനാൽ, അന്താരാഷ്ട്ര വിപണിയിലെ വിലയിലെ മാറ്റങ്ങൾ രാജ്യത്തിന്റെ ഇറക്കുമതിച്ചെലവിനെ വലിയ തോതിൽ സ്വാധീനിക്കും.മിഡിൽ ഈസ്റ്റിൽ നിന്നുള്ള സപ്ലൈ വർധിക്കുന്നത് ക്രൂഡ് ഓയിൽ ലഭ്യത മെച്ചപ്പെടുത്താൻ സഹായിച്ചേക്കാം. എന്നാൽ, അന്താരാഷ്ട്ര എണ്ണ വില ഉയർന്നുനിൽക്കുകയാണെങ്കിൽ ഇറക്കുമതിച്ചെലവ് ഉയരുന്നതിനുള്ള സാധ്യതകളുണ്ട്. ഇതിന്റെ പ്രത്യാഘാതം, ഇന്ധനവില, ഗതാഗതച്ചെലവ്, പണപ്പെരുപ്പം എന്നിവയിൽ എങ്ങനെ പ്രതിഫലിക്കുമെന്നത് ആഗോള വില, ആഭ്യന്തര വിലനിർണയം എന്നിവയെ ആശ്രയിച്ചിരിക്കും.മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഇറക്കുമതി വർധിച്ചതുകൊണ്ടുമാത്രം ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിച്ചെലവ് കുറയുമെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ല. ക്രൂഡിന്റെ വില, ഡോളറിനെതിരായ രൂപയുടെ മൂല്യം, വിതരണച്ചെലവ് എന്നിവയും ഈ കണക്കുകളിൽ നിർണായകമാണ്.
Read News




