NEWS

ജീവനക്കാർക്കെതിരെ അനാവശ്യ നടപടിയെന്ന് പരാതി; ടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി


തിരുവനന്തപുരം∙ ടി.വി.അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി. മോട്ടര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥ സംഘടന മന്ത്രി സി.പി.ജോണിന് നേരിട്ട് പരാതി നല്‍കിയതിനു പിന്നാലെയാണ് നടപടി. എന്നാല്‍ ഏവിഷേന്‍, മെട്രോ, റെയില്‍വേ എന്നിവയുടെ ചുമതല അനുപമയ്ക്കു തന്നെ ആയിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. തദേശവകുപ്പ് സെക്രട്ടറിയായാണ് അനുപമയെ സ്ഥലം മാറ്റിയിരിക്കുന്നത്. ജീവനക്കാര്‍ക്കെതിരെ അനാവശ്യമായി നടപടിയെടുക്കുന്നുവെന്നും മോശമായി പെരുമാറുന്നുവെന്നും ചൂണ്ടിക്കാട്ടി മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സംഘടനയാണു പരാതി നല്‍കിയിരുന്നത്. ഇതു കണക്കിലെടുത്താണ് നടപടിയെന്നാണു റിപ്പോര്‍ട്ട്. നേരത്തേ തദ്ദേശവകുപ്പിന്റെ അധികചുമതലയാണ് അനുപമയ്ക്കുണ്ടായിരുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍നിന്നു മടങ്ങിയെത്തിയ ഡി.ബാലമുരളിക്കാണ് ഗതാഗത സെക്രട്ടറിയുടെ അധികചുമതല നല്‍കിയിരിക്കുന്നത്. ബാലമുരളി ഭക്ഷ്യവകുപ്പിന്റെ സ്‌പെഷല്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കും. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫിനെ ഭക്ഷ്യ-സിവില്‍ സപ്‌ളൈസിന്റെ അധിക ചുമതലയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.


Fashion ⏭️

Back to top button