NEWS

അഭിമാനം ബാസിൽ,​ ആൽഫിയ

നഗോയ: ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽത്തിളക്കത്തോടെ രാജ്യത്തിന്റെ അഭിമാനമായി മലയാളി താരങ്ങളായ മുഹമ്മദ് ബാസിലും ആൽഫിയ ജെയിംസും. മലപ്പുറം വെളിയങ്കോട് സ്വദേശിയായ മുഹമ്മദ് ബാസിൽ പുരുഷൻമാരുടെ ടി 47 വിഭാഗം 100 മീറ്റർ ഓട്ടത്തിൽ ഗെയിംസ് റെക്കാഡോടെ വെള്ളി നേടി.

തൊടുപുഴ പിറമാടം സ്വദേശിയായ ആൽഫിയ ജെയിംസ് വീൽ ചെയർ ബാഡ്മിന്റൺ ഡബിൾസിൽ കെ. പല്ലവിക്കൊപ്പം വെങ്കലവും സ്വന്തമാക്കി. ഏഷ്യൻ പാരാ ഗെയിംസിൽ വീൽ ചെയർ ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ മെഡലാണിത്.

ഇന്നലെ 5 സ്വർണമുൾപ്പെടെ 27 മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത്. ആകെ 62 മെഡലുകളുമായി 5-ാം സ്ഥാനത്താണ് ഇന്ത്യ.

Read News ⏭️

Back to top button