NEWS

സിഎംആർഎൽ-എക്സാലോജിക് കേസ്: പിണറായിക്കെതിരെ സമൻസുമായി മുന്നോട്ടു പോകാനാകുമോ? നിയമവശങ്ങൾ പരിശോധിച്ച് ഇ.ഡി.


കൊച്ചി ∙ സിഎംആർഎൽ–എക്സാലോജിക് പണമിടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അപ്പീലിൽ സുപ്രീം കോടതിയുടെ നിർണായക ഉത്തരവുണ്ടായ സാഹചര്യത്തിൽ നിയമവശങ്ങൾ പരിശോധിച്ച് ഇ.ഡി. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ പിണറായി വിജയന് ഇ.ഡി സമൻസ് അയച്ചിരുന്നു. എന്നാൽ‍ പുതിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പഴയ സമൻസുമായി മുന്നോട്ടു പോകാൻ കഴിയുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് ഇ.ഡി പരിശോധിക്കുന്നത്.ഇ.ഡി റജിസ്റ്റർ ചെയ്ത ഇസിഐആറിന്റെ നിയമസാധുതയെക്കുറിച്ച് അഭിപ്രായപ്പെടുന്നില്ലെന്നും അക്കാര്യം നിയമപരമായി ബന്ധപ്പെട്ട വേദികളിൽ ഉന്നയിക്കാമെന്നുമാണ് ഇന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. ഇന്ന് ഇ.ഡിയുടെ ചെന്നൈയിൽ നിന്നുള്ള സ്പെഷൽ കമ്മീഷണർ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന യോഗത്തില്‍ ഇക്കാര്യങ്ങൾ ചർച്ചയായതായാണ് വിവരം. ഈ കേസ് അടക്കമുള്ള വിഷയങ്ങളിൽ തുടർ നടപടികൾ സ്വീകരിക്കാനുള്ള ഇ.ഡി റിവ്യൂ യോഗം നാളെയും തുടർന്നേക്കും.


Fashion ⏭️

Back to top button