BUSINESS

ക്രൂഡ് വില 1 ഡോളർ ഉയർന്നാൽ ഇന്ത്യയ്ക്ക് അടി, 2 ബില്യൺ ഡോളർ നഷ്ടം; കുതിച്ചുയരുന്ന ഇറക്കുമതിച്ചെലവ്


നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ (H1FY27), ഇന്ത്യയുടെ ക്രൂഡ് ഓയിൽ ബിൽ 46.3% വർധിച്ച് 90.6 ബില്യൺ ഡോളറുകളായി മാറി. പെട്രോളിയം പ്ലാനിങ് & അനാലിസിസ് സെല്ലിന്റെ (PPAC) ഡാറ്റ പ്രകാരമുള്ള വിവരമാണിത്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് അസംസ്കൃത എണ്ണ വില കത്തിക്കയറിയതാണ് ചെലവ് ഉയർത്തി നിർത്തിയത്. ആ​ഗോള ക്രൂഡ് വിലയിൽ ഓരോ ഡോളർ വർധിക്കുമ്പോഴും ഇന്ത്യയുടെ ഇറക്കുമതിച്ചെലവിൽ 2 ബില്യൺ ഡോളറുകളുടെ ഭീമമായ അധിക ഭാരമാണുണ്ടാവുന്നത്. ഇത് സാധാരണക്കാരെ അടക്കം ബാധിക്കാൻ പോന്ന കാര്യമാണ്.തൊട്ടു മുമ്പത്തെ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ ക്രൂഡ് ഇറക്കുമതി വോളിയം ഫ്ലാറ്റായി നിൽക്കുകയാണ്. ഇത്തരത്തിൽ ഇറക്കുമതി കാര്യമായ തോതിൽ ഉയരാതിരിക്കുമ്പോഴും ചെലവ് കുതിച്ചു കയറുന്നു എന്ന വിരോധാഭാസമാണുണ്ടായത്.കണക്കുകൾ ഇങ്ങനെ…ഇക്കഴിഞ്ഞ ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യ 122.7 ദശലക്ഷം ക്രൂഡ് ഓയിലാണ് ഇറക്കുമതി നടത്തിയത്. തൊട്ടു മുമ്പത്തെ സാമ്പത്തിക വർഷം, സമാന കാലയളവിൽ ഇത് 121.8 ദശലക്ഷം ടണ്ണുകളായിരുന്നു. ഈ സെപ്റ്റംബറിൽ ഇറക്കുമതി ബിൽ 46.6% വർധിച്ച് 15.4 ബില്യൺ ഡോളറുകളായി മാറി. ഇറക്കുമതി വോളിയം 6.8% ഉയർന്ന് 21.7 ദശലക്ഷം ടണ്ണുകളിലേക്കെത്തി.കുറഞ്ഞു നിൽക്കുന്ന സപ്ലൈപടിഞ്ഞാറൻ ഏഷ്യയിൽ നിന്ന് ആ​ഗോള വിപണിയിലേക്കുള്ള സപ്ലൈ കുറഞ്ഞു നിൽക്കുന്നത് ക്രൂഡ് വിലയിൽ സമ്മർദ്ദം സൃഷ്ടിക്കുന്നു. ഇൻവെന്ററി റിലീസുകളിലൂടെയും, റഷ്യൻ ഇന്ധനത്തിന്റെ വിലക്കുകൾ ഒഴിവാക്കിയും ആ​ഗോള വിപണിയിലേക്ക് ക്രൂഡ് സപ്ലൈ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ യു.എസ് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ നടത്തുന്നു.അതേ സമയം, യുദ്ധത്തിന് മുമ്പുള്ള നിലവാരത്തിലേക്ക് ക്രൂഡ് ഓയിൽ പ്രവാഹം ഉറപ്പു വരുത്താൻ സാധിക്കുമെന്ന ശുഭപ്രതീക്ഷകൾ അസ്ഥാനത്താവുന്നത് വിലക്കയറ്റത്തിലേക്ക് നയിക്കുന്നതായി അനലിസ്റ്റുകൾ വിലയിരുത്തുന്നു.ഇന്ത്യയുടെ വർധിക്കുന്ന ചെലവുകൾകഴിഞ്ഞ വർഷം ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ,ബാസ്ക്കറ്റിന് ശരാശരി 65.08 ഡോളറായിരുന്നത്. ഈ മാസം 121.25 ഡോളറായി വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ മാസത്തിലും ശരാശരി വില തൊട്ടു മുമ്പത്തെ 2025 സെപ്റ്റംബറിലെ 69.61 ഡോളറുകളെ അപേക്ഷിച്ച് 116.09 ഡോളറുകളായി കുതിച്ചിരുന്നുഇന്ത്യയും ക്രൂഡ് ഓയിൽ ഇറക്കുമതിയുംലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ആഭ്യന്തര ആവശ്യത്തിനുള്ള ഇന്ധനത്തിന്റെ 85 ശതമാനത്തിലധികവും ഇന്ത്യ ഇറക്കുമതി നടത്തുകയാണ്. ഓരോ വർഷവും 1.8-2 ബില്യൺ ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യയിലേക്കെത്തുന്നത്. ക്രൂഡ് വിലയിൽ ഒരു ഡോളർ ഉയർന്നാൽപ്പോലും ഒരു വർഷം 2 ബില്യൺ ഡോളർ എന്ന നിലയിലാണ് ഇറക്കുമതിച്ചെലവ് ഉയരുകക്രൂഡ് വിലയും, സാധാരണക്കാരുംഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിച്ചെലവ് ഉയരുന്നത് രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നതിനും കാരണമാകുന്നു. നിലവിൽ വിലക്കയറ്റത്തോത് കയറി നിൽക്കുകയാണ്. ഇന്ധന വില വർധന, വിവിധ വ്യവസായങ്ങൾ, ​ഗതാ​ഗത മേഖല, ചരക്ക് നീക്കം തുടങ്ങിയവയെ ദോഷകരമായി ബാധിക്കുന്നു. പണപ്പെരുപ്പം ഉയരുമ്പോൾ റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ ഉയർത്തുകയാണ് ചെയ്യുക. ഇത് ലോൺ എടുത്തവരുടെ ഇ.എം.ഐ ഭാരം ഉൾപ്പെടെ വർധിപ്പിക്കുകയും ചെയ്യും.


Read News

Back to top button