BUSINESS
അംബാനിയുടെ കോട്ടയില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി; ഇന്ത്യയെ ഒപ്പം നിര്‍ത്താന്‍ പുതിയ ക്രൂഡ് ഓയില്‍ തന്ത്രം

Venezuelan crude Marco Rubio: റഷ്യന്‍ എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയുമായി പുതിയ ഊര്‍ജ്ജ സമവാക്യങ്ങള്‍ക്കൊരുങ്ങി അമേരിക്ക. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ റിലയന്‍സിന്റെ (Reliance) ജാംനഗര്‍ റിഫൈനറി സന്ദര്‍ശിക്കുന്നത് ആഗോള ചര്‍ച്ചയാകുകയാണ്. വെനസ്വേലന്‍ ക്രൂഡ് ഓയില്‍ കൂടുതലായി സംസ്‌കരിക്കാന്‍ റിലയന്‍സിനെ പ്രേരിപ്പിക്കുകയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യം. ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗക്കളത്തില്‍ ഇന്ത്യ വെറുമൊരു എണ്ണ ഉപഭോക്താവ് മാത്രമല്ല, തന്ത്രപ്രധാനമായ നിര്‍ണ്ണായക ശക്തിയാണെന്ന് അടിവരയിടുന്നതാണ് യു.എസ് നീക്കം.മാര്‍ക്കോ റൂബിയോയുടെ സന്ദര്‍ശനംയു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറി സന്ദര്‍ശനമാണ് നിലവില്‍ ആഗോള ശ്രദ്ധ ആകര്‍ഷിക്കുന്നത്. വെനിസ്വേലന്‍ ക്രൂഡ് ഓയില്‍ കൂടുതലായി സംസ്‌കരിക്കാന്‍ റിലയന്‍സിനെ അമേരിക്ക പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ വെനിസ്വേലയിലെ എണ്ണയുത്പാദന രംഗത്ത് നിക്ഷേപം നടത്താനും റിലയന്‍സിനോട് അമേരിക്ക ആവശ്യപ്പെടുന്നുണ്ട്. വെനിസ്വേലയുടെ മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ പുറത്തുപോയതിന് ശേഷം അവിടുത്തെ എണ്ണയുത്പാദനം വര്‍ധിപ്പിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.ടെക്‌സാസ് റിഫൈനറി പ്രോജക്ട്അമേരിക്കയിലെ ടെക്‌സാസില്‍ റിലയന്‍സിന്റെ സഹകരണത്തോടെ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു വലിയ റിഫൈനറി പദ്ധതിയും ശ്രദ്ധാകേന്ദ്രമാണ്. വെനിസ്വേലന്‍ ക്രൂഡ് റിലയന്‍സിനെ കൊണ്ട് യുഎസില്‍ തന്നെ ശദ്ധീകരിക്കാനുള്ള യുഎസ് ശ്രമമാണിത്. അമേരിക്കന്‍ ഷെയ്ല്‍ ഓയില്‍ (Shale oil) സംസ്‌കരിക്കുകയാണ് ഈ റിഫൈനറിയുടെ പ്രധാന ലക്ഷ്യമെന്ന് യുഎസ് വ്യക്തമാക്കുമ്പോള്‍ പോലും വെനിസ്വേലന്‍ ക്രൂഡിന്റെ സാധ്യതകള്‍ തേടുമെന്ന കാര്യത്തില്‍ വിദഗ്ധര്‍ക്ക് സംശയമില്ല.ഇന്ത്യയുടെയും റിലയന്‍സിന്റെയും നേട്ടങ്ങള്‍ഉയര്‍ന്ന സാന്ദ്രതയും, സള്‍ഫറും ഉള്ള വെനിസ്വേലന്‍ ക്രൂഡ് ഓയില്‍ സംസ്‌കരിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ റിഫൈനറികളിലൊന്നായ റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറിക്ക് ഇതിനുള്ള സാങ്കേതിക തികവുണ്ട്. ഈ കഴിവ് കണ്ടുകൊണ്ട് അമേരിക്ക ഇന്ത്യയെ ഒരു ‘റിഫൈനിങ് സൂപ്പര്‍ പവര്‍’ ആയി വിശേഷിപ്പിക്കുന്നു.റഷ്യന്‍ എണ്ണയെ മാത്രം കൂടുതലായി ആശ്രയിക്കുന്നതിന് പകരം വെനിസ്വേലയില്‍ നിന്നുകൂടി ക്രൂഡ് ഓയില്‍ ലഭ്യമാകുന്നത് ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്ക്കും ഗുണം ചെയ്യും. ടെക്‌സാസിലെ പുതിയ റിഫൈനറി പദ്ധതിയിലൂടെ അമേരിക്കന്‍ ഊര്‍ജ്ജ വിപണിയില്‍ കൂടുതല്‍ ശക്തമായ സ്വാധീനം ഉറപ്പിക്കാന്‍ റിലയന്‍സിന് സാധിക്കും.ആഗോള എണ്ണ വിപണിയില്‍ അമേരിക്ക ഇന്ത്യയെ കേവലം ഒരു ഉപഭോക്താവായി മാത്രമല്ല, തങ്ങളുടെ ഊര്‍ജ്ജ നയങ്ങള്‍ നടപ്പിലാക്കാനുള്ള ഒരു പ്രധാന പങ്കാളിയായി കൂടിയാണ് കാണുന്നത്. ഇത് ഭാവിയില്‍ യു.എസ്- ഇന്ത്യ വ്യാപാരക്കരാറുകള്‍ വേഗത്തിലാക്കാന്‍ സഹായിച്ചേക്കാം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍വെനിസ്വേലന്‍ ക്രൂഡിന് യുഎസ് മുന്‍തൂക്കം നല്‍കുന്നുവെന്നത് സത്യമാണ്. എന്നാല്‍ കേവലം രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഇന്ത്യയ്ക്ക് എണ്ണ വാങ്ങാനാവില്ല. വെനിസ്വേലന്‍ ക്രൂഡ് ഓയിലിന്റെ വില, ഗതാഗതച്ചെലവ്, സംസ്‌കരിക്കുമ്പോഴുള്ള ലാഭം എന്നിവ നിലവില്‍ ഇന്ത്യ വാങ്ങുന്ന റഷ്യന്‍ എണ്ണയുമായി മത്സരിക്കാന്‍ കഴിയുന്നതാണോ എന്ന് ഉറപ്പുവരുത്തണമെന്ന് വിദഗ്ധര്‍ പറയുന്നു.വെനിസ്വേല ഇന്ത്യയ്ക്ക് പുതിയൊരു ഓപ്ഷനായി നല്‍കി, റഷ്യന്‍ എണ്ണയിലെ ആശ്രയത്വം കുറയ്ക്കാനുള്ള യുഎസ് തന്ത്രമായും ഇതു വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന റഷ്യന്‍ എണ്ണ പൂര്‍ണ്ണമായി ഒഴിവാക്കുന്നത് ഇന്ത്യയ്ക്ക് സാമ്പത്തികമായി ദോഷം ചെയ്യും. ഉയര്‍ന്ന സള്‍ഫര്‍ അടങ്ങിയ വെനിസ്വേലന്‍ ക്രൂഡ് ശുദ്ധീകരണച്ചെലവ് കൂട്ടുന്നതുമാണ്. ഇത് കമ്പനികളുടെ മാര്‍ജിനെ സാരമായി ബാധിക്കുകയും ചെയ്യും.വെനിസ്വേലന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ടോ, ടെക്‌സാസ് റിഫൈനറിയിലെ നിക്ഷേപം സംബന്ധിച്ചോ ഇതുവരെ ഇരുപക്ഷവും തമ്മില്‍ ഔദ്യോഗിക കരാറുകള്‍ ഒന്നും ഒപ്പുവെച്ചിട്ടില്ല. ഈ ചര്‍ച്ചകള്‍ എത്രത്തോളം പ്രാവര്‍ത്തികമാകും എന്നത് വരുംദിവസങ്ങളില്‍ കണ്ടറിയണം.
Read News




