BUSINESS
ഇന്ത്യന്‍ മെട്രോ, തുരങ്ക പദ്ധതികള്‍ക്ക് തിരിച്ചടി; സോളാറിന് പിന്നാലെ നിര്‍മ്മാണ യന്ത്രങ്ങളും നിയന്ത്രിച്ച് ചൈന

India Infrastructure: ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും മെട്രോ – അതിര്‍ത്തി തുരങ്ക പദ്ധതികള്‍ക്കും കനത്ത തിരിച്ചടിയായി ചൈനയുടെ പുതിയ കയറ്റുമതി നിയന്ത്രണം. സോളാര്‍ സാങ്കേതികവിദ്യകള്‍ക്ക് പിന്നാലെ, ടണല്‍ ബോറിങ് മെഷീനുകള്‍ (TBM), ഡ്രെഡ്ജിംഗ് ഉപകരണങ്ങള്‍ എന്നിവയുടെ കയറ്റുമതിയിലും ചൈന കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ രാജ്യത്തെ വമ്പന്‍ പ്രൊജക്റ്റുകളുടെ നിര്‍മ്മാണം വൈകിയേക്കുമെന്ന ആശങ്ക ശക്തമാണ്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. ആഗോള റേറ്റിംഗ് ഏജന്‍സികള്‍ എല്ലാം തന്നെ രാജ്യത്തിന്റെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തുന്നതിനിടെ ചൈനയുടെ നിയന്ത്രങ്ങളും വളര്‍ച്ചയെ മുരടിപ്പിച്ചേക്കാം.നിയന്ത്രണത്തില്‍ ഉള്‍പ്പെട്ട യന്ത്രങ്ങള്ഭൂഗര്ഭ തുരങ്കങ്ങള്‍ നിര്‍മിക്കുന്ന ടണല്‍ ബോറിങ് മെഷീനുകള്‍ (TBMs), ഏതുതരം ദുര്‍ഘടമായ ഭൂപ്രകൃതിയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വാക്കിങ് എക്സ്കവേറ്ററുകള്‍ (Walking Excavators), ഉയര്‍ന്ന മലയോര/ പീഠഭൂമി മേഖലകളില്‍ കോണ്‍ക്രീറ്റ് മിശ്രിതം സ്പ്രേ ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാറ്റോ-ടൈപ്പ് വെറ്റ് ഷോട്ട്ക്രീറ്റ് മെഷീനുകള്‍ (Plateau-type wet shotcrete machines) എന്നിവയ്ക്കാണ് ചൈന നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഡ്രെഡ്ജിംഗ് ഉപകരണങ്ങള്‍ക്കും നിയന്ത്രണംസമുദ്ര-നദീതീര ഖനനത്തിന് ഉപയോഗിക്കുന്ന ഡ്രെഡ്ജര്‍ സ്ലറി പമ്പുകള്‍ (കുറഞ്ഞത് 0.55 മീറ്റര്‍ ഇന്‍ലെറ്റ് വ്യാസവും പരമാവധി 400 rpm സ്പീഡുമുള്ളവ), 1.3 മീറ്ററിലധികം വ്യാസമുള്ള പമ്പ് കേസിംഗുകള്‍, ഇംപെല്ലറുകള്‍, കട്ടര്‍ ഹെഡുകള്‍, ഡ്രാഗ് ഹെഡുകള്‍ എന്നിവയും നിയന്ത്രണ പരിധിയിലാണ്. കഴിഞ്ഞ ദിവസം നൂതന സോളാര്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്കും ചൈന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.മുകളില്‍ നിര്‍ദേശിക്കപ്പെട്ട യന്ത്രങ്ങളും സാങ്കേതികവിദ്യകളും കയറ്റുമതി ചെയ്യാന്‍ ചൈനീസ് വാണിജ്യ മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക ലൈസന്‍സ് വേണം. സമാന സവിശേഷതകളുള്ള മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും, കൃത്യമായ സാങ്കേതിക വിവരങ്ങള്‍ നല്കി കസ്റ്റംസ് അനുമതി വാങ്ങണം. ദേശീയ സുരക്ഷ മുന്‍നിര്‍ത്തി പ്രഖ്യാപിച്ച ഈ നിയന്ത്രണങ്ങള്‍ നവംബര്‍ 18 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.ഇന്ത്യയെ എങ്ങനെ ബാധിക്കുംഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ഭൂഗര്‍ഭ മെട്രോ നിര്‍മാണങ്ങള്‍ക്കും, ബുള്ളറ്റ് ട്രെയിന്‍ അടക്കമുള്ള അതിവേഗ റെയില്‍ പാതകള്‍ക്കും ചൈനയില്‍ നിന്നുള്ള TBM യന്ത്രങ്ങളെയും, സാങ്കേതിക ഘടകങ്ങളെയും വ്യാപകമായി ആശ്രയിക്കുന്നുണ്ട്. നിയന്ത്രണം വരുന്നതോടെ ഇത്തരം പദ്ധതികള്‍ക്ക് കാലതാമസം നേരിടാം.ഇന്ത്യ- ചൈന അതിര്‍ത്തി മേഖലകളിലെ ഉയര്‍ന്ന മലനിരകളില്‍ റോഡുകളും, തുരങ്കങ്ങളും നിര്‍മിക്കുന്നതിന് വാക്കിങ് എക്സ്കവേറ്ററുകളും, പ്ലാറ്റോ-ടൈപ്പ് ഷോട്ട്ക്രീറ്റ് യന്ത്രങ്ങളും നിര്‍ണായകമാണ്. ഇവയുടെ ലഭ്യത തടസപ്പെടുന്നത് ഇന്ത്യയുടെ അതിര്‍ത്തി പ്രതിരോധ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കാം.നിലവിലെ ചൈനീസ് നിയന്ത്രങ്ങള്‍ മൂലം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ, മറ്റ് സ്രോതസുകളില്‍ നിന്നോ ഇന്ത്യയ്ക്ക് ഇവ ഇറക്കുമതി ചെയ്യേണ്ടി വരും. ഇത് പദ്ധതിച്ചെലവ് കുത്തനെ കൂട്ടാനും നിര്‍മാണ കാലാവധി നീളാനും ഇടയാക്കും. ചൈനയില്‍ പ്ലാന്റുള്ള ജര്‍മ്മന്‍ കമ്പനി ഇന്ത്യയിലേക്ക് TBM കയറ്റുമതി ചെയ്യുന്നത് ബെയ്ജിങ് തടഞ്ഞതായി 2024-ല്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഡ്രെഡ്ജര്‍ ഘടകങ്ങള്‍ക്ക് നിയന്ത്രണം വന്നത് ഇന്ത്യന്‍ തുറമുഖങ്ങളിലെ ഡ്രെഡ്ജിംഗ്, നദീതട ആഴം കൂട്ടല്‍ പദ്ധതികള്‍ എന്നിവയെയും പ്രതികൂലമായി ബാധിക്കാം. അതായത് തുറമുഖ, ഉള്‍നാടന്‍ ജലപാത വികസനം ബാധിക്കപ്പെടും.അടുത്ത കാലത്ത് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയ പ്രധാന സാധനങ്ങളും സേവനങ്ങളും തന്ത്രപ്രധാന ധാതുക്കള്‍ (Critical Minerals): അഡ്വാന്‍സ്ഡ് സെമികണ്ടക്ടര്‍ ചിപ്പുകള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍, നൈറ്റ്-വിഷന്‍ ഉപകരണങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ഗാലിയം, ജെര്‍മേനിയം. ഇലക്ട്രിക് വാഹനങ്ങളുടെ ലിഥിയം അയണ്‍ ബാറ്ററികളിലെ പ്രധാന ഘടകമായ ഗ്രാഫൈറ്റ്. സൗരോര്‍ജ്ജ ഉപകരണങ്ങള്‍, വെടിയുണ്ടകള്‍, ഇന്‍ഫ്രാറെഡ് മിസൈലുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ആന്റിമണി. റെയര്‍ എര്‍ത്ത് (Rare Earth) സാങ്കേതികവിദ്യ: റെയര്‍ എര്‍ത്ത് കാന്തങ്ങള്‍ വേര്‍തിരിക്കാനും സംസ്കരിക്കാനുമുള്ള നിര്‍മാണ സാങ്കേതികവിദ്യകളുടെ കയറ്റുമതി ചൈന നിരോധിച്ചിട്ടുണ്ട്. ഡ്യുവല്‍-യൂസ് ഡ്രോണ്‍ ഘടകങ്ങള്‍: സാധാരണ ആവശ്യങ്ങള്‍ക്കും സൈനിക ആവശ്യങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന അത്യാധുനിക ഡ്രോണുകള്‍, എന്‍ജിനുകള്‍, ലേസര്‍ ഉപകരണങ്ങള്‍ എന്നിവയുടെ കയറ്റുമതി ചൈനീസ് നിരീക്ഷണത്തിലാണ്. സോളാര്‍ സാങ്കേതികവിദ്യ: സോളാര്‍ പാനല്‍ നിര്‍മാണത്തിലെ സുപ്രധാന ഘട്ടങ്ങളായ പോളിസിലിക്കണ് ഉല്‍പ്പാദനം, നൂതന സിലിക്കണ്‍ വേഫര്‍ നിര്‍മാണം, ഉയര്‍ന്ന കാര്യക്ഷമതയുള്ള പെറോവ്സ്കൈറ്റ് / ടാന്‍ഡം സെല്‍ നിര്‍മാണ സാങ്കേതികവിദ്യ. എഐ സാങ്കേതികവിദ്യ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), ബയോമെഡിസിന്, ബയോടെക്നോളജി തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ 40 -ലധികം സാങ്കേതികവിദ്യകള്‍ക്കും നിയന്ത്രണമുണ്ട്.
Read News




