NEWS

‘സുശാന്ത് സിങ് കൊല്ലപ്പെട്ടപ്പോൾ എവിടെ ആയിരുന്നു? 70,000 ഷൂട്ടർമാർ; മാപ്പ് പറഞ്ഞില്ലെങ്കിൽ സൽമാന്റെ ജീവിതം നരകം’


മുംബൈ∙ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനെ വധിക്കാൻ ശ്രമിച്ച കേസിലെ മൂന്ന് പ്രതികൾ പിടിയിലായതിനു പിന്നാലെ പുതിയ ഓഡിയോ സന്ദേശം. ലോറൻസ് ബിഷ്‌ണോയിയുമായി അടുപ്പമുള്ള അനിൽ പണ്ഡിറ്റിന്റേതെന്നു കരുതപ്പെടുന്ന ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്. ലോറൻസ് ബിഷ്‌ണോയിയോടും ബിഷ്‌ണോയി സമൂഹത്തോടും മാപ്പ് പറയണം അല്ലെങ്കിൽ ബോളിവുഡ് നടൻ സൽമാൻ ഖാനുമായി അടുപ്പമുള്ള ആളുകളെ തങ്ങൾ ഇനിയും ലക്ഷ്യംവയ്ക്കുമെന്നുമാണ് സന്ദേശത്തിലുള്ളത്. തങ്ങളുടെ സംഘത്തിൽ 70,000 ഷൂട്ടർമാരുണ്ടെന്നും ഭീഷണിയിലുണ്ട്.‘‘നിങ്ങൾ രണ്ടുപേരെ കൊന്നാൽ, ഞങ്ങളുടെ 200 സഹോദരന്മാർ തയാറാണ്, അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത്ത് കൊല്ലപ്പെട്ടപ്പോൾ നിങ്ങൾ എവിടെയായിരുന്നു? ബോളിവുഡിൽനിന്നുള്ള ആളുകളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. മാപ്പ് പറഞ്ഞില്ലെങ്കിൽ സൽമാൻ ഖാന്റെ ജീവിതം നരകതുല്യമാക്കും. മുംബൈയിൽ ഒട്ടേറെ കൂട്ടാളികൾ ഉണ്ട്’’ – ഓഡിയോയിലെ പുരുഷ ശബ്ദം ഭീഷണിപ്പെടുത്തുന്നു.


Fashion ⏭️

Back to top button