കോൺഗ്രസിന് തലവേദനയുണ്ടാക്കരുത്, വിവാദ പ്രസ്താവനകളിൽ നേതാക്കൾക്ക് മുന്നറിയിപ്പുമായി കെപിസിസി

കെപിസിസി അദ്ധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്
തിരുവനന്തപുരം : കോൺഗ്രസ് നേതാക്കളുടെ വിവാദ പ്രസ്താവനകൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി അദ്ധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്. മാസപ്പടിക്കേസിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള പരസ്യ പ്രസ്താവനകളിലും അടൂർ പ്രകാശിന്റെ മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനങ്ങളിലുമാണ് കെ.പി.സി.സി അദ്ധ്യക്ഷൻ മുന്നറിയിപ്പ് നൽകിയത്. അഭിപ്രായങ്ങൾ പാർട്ടി വേദികളിൽ പറയാമെന്നും പാർട്ടിക്ക് തലവേദനയുണ്ടാക്കുന്ന പ്രസ്താവനകൾ ആരും നടത്തരുതെന്നും സണ്ണി ജോസഫ് പറഞ്ഞു.
പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകൾ ആരും നടത്തരുത്. വിവാദമുണ്ടാക്കാനുള്ള അവകാശം ആർക്കുമില്ല. പാർട്ടിയും സർക്കാരും എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാൻ എല്ലാ നേതാക്കളും അംഗങ്ങളും ബാദ്ധ്യസ്ഥരാണ്. പാർട്ടി അച്ചടക്കം പാലിക്കണം. വിവാദ പ്രസ്താവനകളിൽ നിന്ന് എല്ലാവരും മാറിനിൽക്കണം. അല്ലാത്ത പക്ഷം ദേശീയ നേതൃത്വത്തെ അറിയിക്കേണ്ടിവരുമെന്നും സണ്ണി ജോസഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തുടർച്ചയായ പ്രസ്താവനകൾ പരിധി വിട്ടതുകൊണ്ടാണ് ഇപ്പോൾ ഇത്തരം നിർദ്ദേശം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടൂർ പ്രകാശിന് മറുപടിയില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
English Summary
KPCC President and Minister Sunny Joseph severely criticized Congress leaders’ controversial public statements against the government and Chief Minister. Specifically addressing remarks on the ‘masappadi’ case and Adoor Prakash’s criticisms, Joseph emphasized expressing opinions in party forums, maintaining discipline, and avoiding statements that discredit the party. He warned of informing the national leadership if such unapproved public statements continue.




