അലാറം കേൾക്കുന്നതിന് തൊട്ടുമുൻപ് കണ്ണ് തുറക്കാറുണ്ടോ? ഇത് ശരീരം നൽകുന്ന സൂചനയാണ്

പ്രതീകാത്മക ചിത്രം
പതിവായി അലാറം വയ്ക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അലാറം കേൾക്കുന്നതിന് തൊട്ടുമുൻപ് കണ്ണുതുറക്കുന്നത് ഒട്ടുമിക്കവാറും പേരും അനുഭവിച്ചിട്ടുള്ള ഒന്നായിരിക്കും. ഇതൊരു സിക്സ്ത്ത് സെൻസായി പലരും കരുതാം. എന്നാൽ മനുഷ്യശരീരത്തിനുള്ളിൽതന്നെയുള്ള ക്ളോക്കിന്റെ പ്രവർത്തനമാണിത്.
തലച്ചോറിന്റെ ആഴത്തിനുള്ളിലായി ‘സുപ്രകിയാസ്മാറ്റിക്’ എന്ന് വിളിക്കുന്ന ചെറിയ കോശങ്ങളുടെ ഒരു കൂട്ടമുണ്ട്. ഇതാണ് ശരീരത്തിന്റെ മാസ്റ്റർ ക്ളോക്കായി പ്രവർത്തിക്കുന്നത്. ശരീരത്തിനുള്ളിലെ 24 മണിക്കൂർ ചക്രമായ ‘സർക്കാഡിയൻ റിഥത്തെ’ ഈ ക്ളോക്ക് കൃത്യമായി നിലനിർത്തുന്നു. ഒരാൾ എപ്പോൾ ഉറങ്ങണമെന്നും ഉണരണമെന്നും തീരുമാനിക്കുന്ന സംവിധാനമാണ് സർക്കാഡിയൻ റിഥം. നിങ്ങൾ പതിവായി ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുമ്പോൾ ഈ ക്ളോക്ക് നിങ്ങളുടെ ഷെഡ്യൂൾ പഠിക്കുന്നു. ഇതോടെ എപ്പോഴാണ് നിങ്ങൾ ഉണരുന്നതെന്ന് ഈ ക്ളോക്കിന് സ്വാഭാവികമായി മനഃപാഠമാകുന്നു.
നിങ്ങൾ അലാറം കേട്ട് ഞെട്ടിയുണരാതിരിക്കാൻ ശരീരത്തെ ഈ ക്ളോക്ക് സജ്ജമാക്കുന്നു. അങ്ങനെ സാധാരണ എഴുന്നേൽക്കുന്ന സമയത്തേക്കാൾ അല്പം നേരത്തെ നിങ്ങളെ ഉറക്കമുണർത്തുന്നു. രാസപ്രവർത്തനങ്ങളാണ് ഇതിന് പിന്നിലെ യഥാർത്ഥ കാരണം. ഉറക്കത്തിന്റെ അവസാന മണിക്കൂറുകളിൽ ശരീരം കോർട്ടിസോളിന്റെ മന്ദഗതിയിലുള്ള, ഉയരുന്ന വേലിയേറ്റം പുറത്തുവിടുന്നു. ‘സ്ട്രെസ് ഹോർമോൺ’ എന്ന് അറിയപ്പെടുന്ന കോർട്ടിസോൾ രാവിലെ സ്വഭാവികമായ ‘വേക്കപ്പ് കോൾ’ ആയാണ് പ്രവർത്തിക്കുന്നത്. നിങ്ങളെ ജാഗരൂകരാകാനും ഇത് സഹായിക്കുന്നു. ഈ മൊത്തം പ്രവർത്തനത്തെ ‘കോർട്ടിസോൾ അവേക്കനിംഗ് റെസ്പോൺസ്’ എന്നാണ് വിളിക്കുന്നത്.
തലച്ചോറിലെ മാസ്റ്റർ ക്ളോക്ക് ഒറ്റയ്ക്കല്ല പ്രവർത്തിക്കുന്നത്. കരൾ, പേശികൾ, ചർമ്മം എന്നിങ്ങനെ നിങ്ങളുടെ ശരീരത്തിലെ മിക്കവാറും എല്ലാ കോശങ്ങളിലും അവയുടേതായ ചെറിയ സമയനിയന്ത്രണ സംവിധാനങ്ങളുണ്ട്. ‘ക്ലോക്ക് ജീനുകൾ’ എന്ന് വിളിക്കപ്പെടുന്ന ഇവ, ഏകദേശം 24 മണിക്കൂർ ദൈർഘ്യമുള്ള ഒരു താളക്രമത്തിൽ പ്രോട്ടീനുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നു. ഈ സെല്ലുലാർ ക്ളോക്കുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത് ശരീരത്തിലെ മാസ്റ്റർ ക്ളോക്കാണ്. എന്നിരുന്നാലും ഇവയുടെ പ്രവർത്തനത്തിന്റെ കൃത്യതയെക്കുറിച്ചുള്ള പഠനത്തിലാണ് ശാസ്ത്രജ്ഞർ.
കല്യാണം, വിനോദയാത്ര തുടങ്ങിയ ദിനങ്ങളിൽ നമ്മൾ പതിവിലും നേരത്തെ ഉറക്കമുണരാറുണ്ട്. വരാനിരിക്കുന്ന ദിവസത്തെക്കുറിച്ചുള്ള പരിഭാന്ത്രി, സന്തോഷം, ആവേശം എന്നിവ കോർട്ടിസോൽ ലെവൽ ഉയർത്തുകയും തലച്ചോറിനെ കൂടുതൽ കൂടുതൽ ലഘുവായതും ഉണർന്നിരിക്കാൻ സജ്ജവുമായ ഒരു ഉറക്കാവസ്ഥയിൽ നിലനിർത്തുകയും ചെയ്യുന്നു. ഇതാണ് പെട്ടെന്ന് ഉണരാൻ കാരണമാകുന്നത്.
English Summary
Waking up just before an alarm is linked to the body’s internal clock, known as the circadian rhythm. The brain’s master clock helps regulate sleep and waking patterns, while rising cortisol levels prepare the body to wake up. Excitement or anxiety before special events, such as weddings or trips, can also cause people to wake up earlier than usual.
RELATED TOPICS: WAKE UP BEFORE ALARM, CIRCADIAN RHYTHM BODY CLOCK, CORTISOL AWAKENING RESPONSE, ALARMINU MUNPE UNARUNNATHU, URAKKAM UNARUNNATHINTE KARANAM
Travel ⏭️




