രണ്ടുവയസുകാരന്റെ മരണം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

രാഹുൽ
ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ടുവയസുകാരന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. രണ്ടുവയസുകാരൻ മരിച്ചത് പോഷകാഹാരക്കുറവും ശരിയായ പരിചരണവും ലഭിക്കാത്തതിനാലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഹരിപ്പാട് കാർത്തികപ്പള്ളി മഹാദേവിക്കാട് വലിയകുളങ്ങരയിൽ രാജേഷ് – താര ദമ്പതികളുടെ മകൻ രാഹുലിനെയാണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നിർണായക വിവരങ്ങൾ വ്യക്തമായത്. ശരീരത്തിൽ സംശയാസ്പദമായ മുറിവുകളോ, മറ്റ് ബാഹ്യമായ പരിക്കുകളോ ഇല്ലെന്നും പോസ്റ്റ്മോർട്ടത്തിന്റെ പൂർണമായ റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂവെന്നും തൃക്കുന്നപ്പുഴ എസ്.എച്ച്.ഒ പറഞ്ഞു.
താരയെ ഏഴാമത്തെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതിനാൽ വീട്ടിൽ കുട്ടികളും പിതാവും മാത്രമാണ് ഉണ്ടായിരുന്നത്. പാൽ തൊണ്ടയിൽ കുടുങ്ങി രാഹുൽ മരിച്ചതായാണ് പിതാവ് പറഞ്ഞത്. എന്നാൽ കൊവിഡ് കാലത്ത് ഇവരുടെ മറ്റൊരു ആൺകുട്ടി കൈയിൽ നിന്ന് നിലത്തുവീണ് മരിച്ചതിനാൽ രാഹുലിന്റെ മരണത്തിൽ വിശദാന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്. ദമ്പതികൾക്ക് നാല് പെൺകുട്ടികളും രാഹുലും മുമ്പ് മരിച്ച ആൺകുട്ടിയുമടക്കം ആറ് മക്കളാണുണ്ടായിരുന്നത്.
രാജേഷിന്റെ ബന്ധുവീട്ടിലെ ഒരുമുറിയിലാണ് ഇവർ കഴിഞ്ഞുവന്നത്. താരയും രാജേഷും മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. പലപ്പോഴും കുട്ടികൾക്ക് ബ്രെഡ് മാത്രമാണ് നൽകിയിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. താരയും രാജേഷും സ്ഥിരം ജോലിക്ക് പോയിരുന്നില്ലെന്നും കിട്ടുന്ന പണത്തിന് മദ്യം വാങ്ങിയിരുന്നെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
താരയെ ശനിയാഴ്ച വൈകിട്ടാണ് പ്രസവത്തിനായി നാട്ടുകാരുടെ സഹായത്തോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഇവർ ഇന്നലെ ആൺകുഞ്ഞിന് ജന്മം നൽകി. മറ്റ് കുട്ടികളെ ശിശുക്ഷേമസമിതി അടിയന്തരമായി ഏറ്റെടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
English Summary
The Kerala State Commission for Protection of Child Rights has registered a suo motu case in connection with the death of a two-year-old boy in Karthikappally, Haripad, Alappuzha. According to the postmortem report, the child may have died due to malnutrition and inadequate care. Police are planning a detailed investigation, and the exact cause of death will be clarified after the complete postmortem report is
RELATED TOPICS: HARIPAD TODDLER DEATH, ALAPPUZHA CHILD DEATH, KERALA CHILD RIGHTS COMMISSION, KARTHIKAPPALLY CHILD DEATH, CHILD WELFARE COMMITTEE KERALA
Read News ⏭️




