SPORTS
കേരളത്തെ ‘കരകയറ്റി’ സച്ചിൻ ബേബി; ക്ലാസിക് സെഞ്ചറിയുമായി ‘രക്ഷാപ്രവർത്തനം’, അസഹ്റുദ്ദീന് അർധസെഞ്ചറി

തിരുവനന്തപുരം ∙ രഞ്ജി ട്രോഫിയിലെ രണ്ടാം റൗണ്ട് മത്സരത്തിൽ ഒഡീഷയ്ക്കെതിരെ കേരള താരം സച്ചിൻ ബേബിക്ക് സെഞ്ചറി. ആദ്യ ദിനം അവസാനിച്ചപ്പോൾ ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം, 6ന് 245 എന്ന നിലയിലാണ്. സെഞ്ചറി നേടിയ സച്ചിൻ ബേബി (235 പന്തിൽ 112), അർധസെഞ്ചറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീൻ (135 പന്തിൽ 72) എന്നിവരുടെ ബാറ്റിങ്ങാണ് കേരളത്തെ വലിയ ബാറ്റിങ് തകർച്ചയിൽനിന്നു രക്ഷിച്ചത്.ആറാം വിക്കറ്റിൽ സച്ചിനും അസഹ്റുദ്ദീനും ചേർന്ന് 141 റൺസ് കൂട്ടിച്ചേർത്തു. ആദ്യ ദിനം അവസാനിക്കുന്നതിന് തൊട്ടുമുൻപാണ് സച്ചിൻ പുറത്തായത്. ഒഡീഷയ്ക്കായി ലളിത് എം.യാദവും സൗമ്യ രഞ്ജൻ ലങ്കയും രണ്ടു വീതം വിക്കറ്റ്് വീഴ്ത്തി.
Auto ⏭️




