NEWS
ശബരിമല തീർഥാടന പാതയിൽ പൊന്നമ്പാറ തോടിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ചു; ആളപായമില്ല

സീതത്തോട്∙ ശബരിമല തീർഥാടന പാതയിൽ പൊന്നമ്പാറ തോടിനു സമീപം കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. ഇരു വാഹനങ്ങളിലുമുള്ളവർ പരുക്കുകൾ കൂടാതെ രക്ഷപ്പെട്ടു. ഉച്ചയ്ക്കു 12.30 നായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ചടയമംഗലം സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന കാറും പമ്പയിലേക്കു കരിങ്കൽ സ്ലാബും കയറ്റി വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിൽ രണ്ട് കുട്ടികളടക്കം 5 തീർഥാടകരാണ് ഉണ്ടായിരുന്നത്. കാറിന്റെ മുൻവശം ഭാഗികമായി തകർന്നു. നിലയ്ക്കൽ നിന്നും പൊലീസ് എത്തി കാർ റോഡിൽ നിന്നും മാറ്റി.
Fashion ⏭️




