NEWS
നമ്മെ വെട്ടിച്ചു സംഘം ചേരും; ‘പണി’ തരും; നമ്മുടെ കഥ കഴിക്കുമോ എഐ?

കുറച്ചുദിവസം മുൻപ് വാട്സാപ്പും ഫെയ്സ്ബുക്കുമൊക്കെ തുറന്ന പലരും ഞെട്ടിത്തരിച്ചു. എവിടെയും എൺപതുകളിലെ ചിത്രങ്ങൾ. തൊണ്ണൂറുകളിലും പിന്നീടും ജനിച്ചവരും എൺപതുകളിലെ ചിത്രങ്ങളിലെ നായികയും നായകനുമായി നിൽക്കുന്നു. ഇതെന്തു പുകിൽ? ഈ ‘എയ്റ്റീസ് ട്രെൻഡ്’ ചിത്രങ്ങൾ ചാറ്റ്ജിപിടിയും മറ്റ് എഐ പ്ലാറ്റ്ഫോമുകളുമൊക്കെ നിർമിച്ചതാണെന്നറിയാത്ത ഒട്ടേറെപ്പേർ ഇപ്പോഴും നമ്മുടെയിടയിലുണ്ട്. എഐ കത്തെഴുതിത്തരും, ഹോംവർക് ചെയ്തു തരും… വാട്സാപ് സന്ദേശങ്ങൾപോലും തയാറാക്കിത്തരും. എത്ര മനോഹരവും ആയാസരഹിതവുമായി നമ്മുടെ ജീവിതം.എന്നാൽ, ഇതിനൊക്കെയപ്പുറത്ത് വലിയൊരു പടക്കളം ഒരുങ്ങുന്നുണ്ട്. മനുഷ്യരാശിയുടെ വലിയ കണ്ടെത്തലുകളിലൊന്നായ ഈ സാങ്കേതികവിദ്യ ഇന്നു വലിയ കിടമത്സരത്തിന്റെ വേദിയാണ്. ആഗോളരാഷ്ട്രീയവും ആയുധക്കച്ചവടവും ഇതിൽ കെട്ടുപിണഞ്ഞുകിടക്കുന്നു. എഐ വികസനത്തിന്റെ വേഗം കുറയ്ക്കണമെന്നും സുതാര്യത വേണമെന്നുമുള്ള ആവശ്യങ്ങൾ ഒരുവശത്തു ശക്തമാകുന്നു.എഐ അധിഷ്ഠിത പ്രതിരോധ ഗവേഷണം തകൃതിയായി മുന്നേറുകയാണ്. പല ആയുധങ്ങളും സജ്ജമായിക്കഴിഞ്ഞു. ഇറാനിലെ മിനാബിലുള്ള സ്കൂളിലേക്ക് യുഎസ് നടത്തിയ ആക്രമണത്തിനു കാരണം എഐ പിഴവാണെന്ന റിപ്പോർട്ട് ഈയിടെ പുറത്തുവന്നിരുന്നു. വിവരങ്ങൾ പരിഷ്കരിക്കാത്തതുമൂലം സ്കൂളിനെ സേനാതാവളമായി എഐ തെറ്റിദ്ധരിച്ചതാണ് ആക്രമണത്തിനു കാരണമായത്. കുട്ടികളുൾപ്പെടെ 175 പേരാണ് കൊല്ലപ്പെട്ടത്.
Fashion ⏭️




