NEWS

ഡൽഹിയിലേക്കു വന്ന എമിറേറ്റ്സ് വിമാനത്തിൽ പക്ഷി ഇടിച്ച് തകരാർ; ദുബായിലേക്കുള്ള മടക്കയാത്ര 14 മണിക്കൂർ വൈകും – വിഡിയോ


ന്യൂഡൽഹി∙ ദുബായിൽനിന്ന് ഡൽഹിയിലേക്ക് വന്ന എമിറേറ്റ്സ് വിമാനത്തിൽ പക്ഷി ഇടിച്ചതിനെത്തുടർന്ന് കേടുപാട്. ശനിയാഴ്ച ഡൽഹിയിലെത്തിയ ഇകെ517 വിമാനത്തിലാണ് പക്ഷി ഇടിച്ചത്. വിമാനത്തിൽ അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നതോടെ ഡൽഹിയിൽനിന്ന് ദുബായിലേക്കുള്ള വിമാനത്തിന്റെ മടക്കയാത്ര 14 മണിക്കൂറോളം വൈകുമെന്ന് എമിറേറ്റ്സ് അധികൃതർ അറിയിച്ചു. വിമാനത്തിന്റെ മുൻഭാഗത്താണ് പക്ഷി ഇടിച്ചത്. ഞായറാഴ്ച രാവിലെ ഏഴു മണിക്കു മാത്രമേ വിമാനം പുറപ്പെടൂ. യാത്രക്കാർക്കായി താമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്നും എയർലൈൻ അറിയിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നും എമിറേറ്റ്സ് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.


Fashion ⏭️

Back to top button