NEWS

പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി; തൂണില്‍ സമൻസ് പതിച്ചു


തിരുവനന്തപുരം ∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ബേക്കറി ജംക്ഷനിലെ വീട്ടില്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ എത്തി. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെടുന്ന നോട്ടിസ് വീടിന്റെ മുന്നിലെ തൂണില്‍ പതിച്ച ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങി. പിണറായി വിജയനോ കുടുംബാംഗങ്ങളോ വീട്ടില്‍ ഉണ്ടായിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ജീവനക്കാര്‍ നോട്ടിസ് ആരും സ്വീകരിക്കാതിരുന്ന സാഹചര്യത്തിലാണ് വീടിനു മുന്നിലുള്ള തൂണില്‍ നോട്ടിസ് പതിപ്പിച്ചത്. തപാലിലും ഇ.ഡി നോട്ടിസ് അയച്ചിട്ടുണ്ട്.വിവരമറിഞ്ഞ് മുന്‍മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീട്ടിലെത്തി. ഇ.ഡി സംഘം ആദ്യമെത്തിയപ്പോള്‍ പിണറായി സ്ഥലത്തില്ലെന്നും കണ്ണൂരിലാണെന്നും അറിയിച്ചപ്പോള്‍ മടങ്ങിപ്പോയെന്നു ശിവന്‍കുട്ടി പറഞ്ഞു. പിന്നീട് ഉദ്യോഗസ്ഥര്‍ തിരിച്ചുവന്ന ശേഷം സമന്‍സ് ഭിത്തിയില്‍ പതിക്കുകയാണെന്നും സാക്ഷി ഒപ്പിട്ടു നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ജീവനക്കാര്‍ ഇതു സമ്മതിച്ചില്ല. ഉദ്യോഗസ്ഥര്‍ വീണ്ടും മടങ്ങിയ ശേഷം പൊലീസുകാരെയും കൂട്ടി തിരിച്ചുവന്ന് ബലമായി സമന്‍സ് പതിച്ചു മടങ്ങുകയായിരുന്നു. സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസിലാണ് ഇ.ഡി ഇത്തരത്തില്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.


Fashion ⏭️

Back to top button