NEWS

‘രാഹുൽ ഗാന്ധിയെ എന്തെങ്കിലും പറഞ്ഞാൽ അത് ക്രിമിനൽ കുറ്റം’; തനിക്കെതിരെ കേസെടുത്തതിൽ വിമർശനവുമായി ശ്രീലേഖ

ആർ ശ്രീലേഖ

ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ കേസെടുത്തതിൽ വിമർശനവുമായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും റിട്ട. ഡി.ജി.പിയുമായ ആർ.ശ്രീലേഖ. സർക്കാരിന്റേത് ഇരട്ട നീതിയാണെന്ന് ശ്രീലേഖ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം ഉന്നയിച്ചത്.

കുറിപ്പിന്റെ പൂർണരൂപം

സർക്കാരിന്റെ ഇരട്ട നീതി!

ആരെങ്കിലും പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചാൽ അത് പൊലീസിന് നേരിട്ട് എടുക്കാനാകാത്ത മാനനഷ്ട കേസ്.

രാഹുൽ ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞു എന്ന് പരാതി കിട്ടിയാൽ അതിൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ്!

ശ്രീലേഖയ്‌ക്കെതിരെ പുനലൂർ പൊലീസ് ആണ് കേസെടുത്തത്. കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ബോധപൂർവം പ്രകോപനം സൃഷ്ടിച്ചെന്ന കുറ്റം ചുമത്തിയാണ് കേസ് എടുത്തത്. കോൺഗ്രസ് പുനലൂർ ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാറാണ് പരാതി നൽകിയത്. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാട്ടുന്നതെന്നായിരുന്നു ശ്രീലേഖയുടെ പരാമർശം. ബി.ജെ.പി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി പുനലൂരിൽ സംഘടിപ്പിച്ച ജനസഭയിലായിരുന്നു പരാമർശം. ഒപ്പമുള്ള കോൺഗ്രസ് മന്ത്രിമാരെയെല്ലാം രാഹുൽ തള്ളിയും ഇടിച്ചും മാറ്റിയെന്നും പ്ലാസ്റ്റിക് കുപ്പി വലിച്ചെറിയുന്ന വീഡിയോകളാണ് പുറത്തുവരുന്നതെന്നും ശ്രീലേഖ ആരോപിച്ചിരുന്നു.

English Summary

Retired DGP and BJP leader R. Sreelekha has criticized the Kerala government for alleged “double justice” after a case was filed against her. Punalur police initiated the case, following a Congress complaint, for her allegedly provocative remarks against Rahul Gandhi at a BJP event. Sreelekha argued that insulting the Prime Minister is treated as defamation, while similar comments about Rahul Gandhi result in criminal charges.

Read News ⏭️

Back to top button