NEWS
കുട്ടനാടൻ ട്രാക്കിൽ ചൈനീസ് കരുത്തൻ; പാടശേഖരങ്ങളെ ഉഴുതു മറിച്ചു നിരപ്പാക്കാൻ ചൈനയിൽ നിന്നെത്തിച്ച യന്ത്രം

മങ്കൊമ്പ് ∙ കുട്ടനാടൻ പാടശേഖരങ്ങളെ ഉഴുതു മറിച്ചു നിരപ്പാക്കുന്നതിനു പുതിയ ട്രാക്ടർ രംഗത്ത്. കൊയ്ത്ത് യന്ത്രത്തിന്റെ മോഡലിൽ രൂപകൽപന ചെയ്ത ട്രാക് ട്രാക്ടറാണു കൃഷിയിടം ഉഴുതുമറിക്കുന്നതിനൊപ്പം നിരപ്പാക്കുന്നതിനും സാധിക്കുന്നത്. പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലുള്ള അയ്യനാട് പാടശേഖരത്തിലാണു പരീക്ഷണാടിസ്ഥാനത്തിൽ ചൈനയിൽ നിന്നെത്തിച്ച യന്ത്രം ആദ്യമായി ഇറക്കിയത്. പാടശേഖരങ്ങളിൽ നിലവിലെ ട്രാക്ടർ താഴ്ന്നു പോകുന്ന സ്ഥലങ്ങളിൽ പോലും ട്രാക് ട്രാക്ടർ പ്രവർത്തിപ്പിക്കാൻ സാധിക്കും. അയ്യനാട് പാടശേഖരത്തിലെ കർഷകനായ ജോഷി വർഗീസിന്റെ നേതൃത്വത്തിലാണു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Fashion ⏭️




