AUTO
ദക്ഷിണേന്ത്യൻ ഉപഭോക്താക്കൾക്കായി റോൾസ് റോയ്സിന്റെ ആദ്യത്തെ അത്യാഡംബര ഷോറൂം ചെന്നൈയിൽ തുറന്നു

കേരളമുൾപ്പടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കൾക്കായി ആഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സിന്റെ പുതിയ ഷോറൂം ചെന്നൈയിൽ തുറന്നു. ഒക്ടോബർ 15ന് നടന്ന ഉദ്ഘാടന ചടങ്ങിൽ റോൾസ് റോയ്സ് മോട്ടോർ കാർസ് സെയിൽസ് ആൻഡ് ബ്രാൻഡ് ഡയറക്ടർ ജൂലിയൻ ജെങ്കിൻസ് പങ്കെടുത്തു. റോൾസ് റോയ്സിന് മികച്ച ഉപഭോക്തൃനിര തന്നെ കേരളത്തിലുണ്ട്. 2013 മുതൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുൻ എക്സ്ക്ലൂസീവാണ് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ റോൾസ് റോയ്സിന്റെ വിൽപ്പനയും സർവീസും നടത്തുന്നത്.റോൾസ് റോയ്സ് കാറുകളുടെ പ്രശസ്തമായ പാന്തിയോൺ ഗ്രില്ലിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഷോറൂമിന്റെ പ്രവേശനകവാടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ കലയും ഡിസൈനും പരിചയപ്പെടുത്തുന്ന പ്രത്യേക പ്രദർശനവിഭാഗവും ഒരുക്കിയിട്ടുണ്ട്.ഇന്ത്യയും റോൾസ് റോയ്സും തമ്മിലുള്ള ബന്ധത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന് ജൂലിയൻ ജെങ്കിൻസ് പറഞ്ഞു. 2025ൽ ഏഷ്യാ പസഫിക് മേഖലയിൽ റോൾസ് റോയ്സിന് ഏറ്റവും കൂടുതൽ വളർച്ചയുണ്ടായ രാജ്യമാണ് ഇന്ത്യ. സ്വന്തം അഭിരുചിക്കനുസരിച്ച് സവിശേഷമായ കാറുകൾ നിർമിപ്പിക്കുന്ന പാരമ്പര്യം ഇന്ത്യൻ ഉപഭോക്താക്കൾക്കുണ്ട്.
Sports ⏭️




