NEWS
‘അവസാനമായി വന്ന് കണ്ടോളൂ’ എന്ന് ഡോക്ടർമാർ, രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചു; മരണത്തിന്റെ വക്കിൽ നിന്ന് 10 വയസ്സുകാരിയെ രക്ഷിച്ചത് ആ ഒരൊറ്റ ‘ടെസ്റ്റ്’!
ലണ്ടൻ∙ ഗുരുതര ന്യൂമോണിയ ബാധിച്ച് മരണത്തിന്റെ വക്കിലെത്തിയ 10 വയസ്സുകാരിയുടെ ജീവൻ രക്ഷിക്കാൻ നിർണായകമായി പുതിയ പരിശോധന. കെന്റിൽ നിന്നുള്ള വില്ലോ ക്രോതർ എന്ന പെൺകുട്ടിക്കാണ് ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിൽ നടത്തിയ ‘മെറ്റാജീനോമിക് ടെസ്റ്റിങ്’ നിർണായകമായത്.മാർച്ചിലാണ് വില്ലോയ്ക്ക് ഗുരുതര ന്യൂമോണിയ ബാധിച്ചത്. തുടർന്ന് അപസ്മാരവും ഒന്നിലധികം തവണ ഹൃദയസ്തംഭനവും ഉണ്ടായി. വില്ലോയുടെ നില അതീവ ഗുരുതരമായതോടെ രക്ഷപ്പെടാനുള്ള സാധ്യത 50 ശതമാനം മാത്രമാണെന്ന് ഡോക്ടർമാർ കുടുംബത്തെ അറിയിച്ചു. കുടുംബാംഗങ്ങളെ അവസാനമായി കാണാൻ എത്തിക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചു.ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിൽ 2024–25 കാലയളവിൽ 122 ഗുരുതരാവസ്ഥയിലുള്ള കുട്ടികളിലാണ് പരിശോധന നടത്തിയത്. നാലിലൊന്ന് കേസുകളിലും പരിശോധനാഫലം ചികിത്സാ തീരുമാനങ്ങളെ സ്വാധീനിച്ചു. ആന്റിബയോട്ടിക് ആരംഭിക്കണോ നിർത്തണോ മാറ്റണോ എന്നതിലും പരിശോധന സഹായകമായി. സാധാരണ പരിശോധനകളിലൂടെ കണ്ടെത്താനാകാത്ത 50 രോഗാണുക്കളെയും ഈ പരിശോധന കണ്ടെത്തി. ഭാവിയിൽ പുതിയതും അജ്ഞാതവുമായ രോഗാണുക്കളെയും അതിവേഗം തിരിച്ചറിയാനും പുതിയ മഹാമാരികളുടെ ഭീഷണി നേരത്തെ കണ്ടെത്താനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.
Fashion ⏭️




