NEWS

സൗദിയിലെ ഈ മേഖലയിൽ അടിയന്തര ജാഗ്രതാ നിർദേശം; ഹൂതികളുടെ മിസൈൽ സംഭരണകേന്ദ്രം തകർത്ത് സഖ്യസേന


റിയാദ്∙ സൗദി അറേബ്യയിലെ ജസാൻ പ്രവിശ്യയിൽ നാഷണൽ ഏർലി വാണിങ് പ്ലാറ്റ്‌ഫോം അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അപകടസാധ്യത മുൻനിർത്തിയാണ് സിവിൽ ഡിഫൻസ് വിഭാഗം പ്രദേശത്ത് മുന്നറിയിപ്പ് നൽകിയത്. എന്നാൽ ഏതാനും മിനിറ്റുകൾക്കകം തന്നെ അപകടം ഒഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി. ജനങ്ങൾ ഔദ്യോഗിക നിർദേശങ്ങൾ തുടർന്നും പാലിക്കണമെന്നും ഒത്തുകൂടലുകളും ചിത്രീകരണങ്ങളും ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.അതിനിടെ, ഹൂതികളുടെ മിസൈൽ സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സൗദി നേതൃത്വത്തിലുള്ള സഖ്യസേന പുറത്തുവിട്ടു. ഹൂതികളുടെ ആയുധ ശേഖരങ്ങൾ തകർക്കുന്ന ദൃശ്യങ്ങളാണ് സഖ്യസേന പങ്കുവച്ചത്.


Fashion ⏭️

Back to top button