NEWS

ലഹരി ഉപയോഗിച്ചാൽ ശരണ്യ ‘വയലന്റ്’; സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്ന പ്രധാന കണ്ണി, യുവതിയെ ഉപദ്രവിച്ചത് ക്രൂരമായി


കൊച്ചി ∙ കളമശേരി സ്പായുമായി ബന്ധപ്പെട്ട കൂട്ടബലാത്സംഗ കേസിലെ മുഖ്യകണ്ണിയാണ് അറസ്റ്റിലായ ആലപ്പുഴ സ്വദേശി ശരണ്യയെന്ന് പൊലീസ്. കേസിലെ ഒന്നാം പ്രതി ശ്രീരാജ് നേതൃത്വം നൽകുന്ന സംഘത്തിലേക്ക് സ്ത്രീകളെ കണ്ടെത്തുന്നതും എത്തിക്കുന്നതും ശരണ്യയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. തന്നെ ഏറ്റവുമധികം ഉപദ്രവിച്ചതു ശരണ്യയാണെന്നാണ് കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി പൊലീസിന് നൽകിയ മൊഴി. ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ ശരണ്യ നിയന്ത്രണം വിട്ടു പെരുമാറുമെന്നാണ് പൊലീസ് പറയുന്നത്.കൊച്ചിയിലെ സ്പാകളിലേക്ക് സ്ത്രീകളെ എത്തിച്ചു നൽകുന്നത് ശ്രീരാജ് ആണെന്ന് പൊലീസിനു വിവരം ലഭിച്ചു. സ്പാകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ഇയാൾ ഇടപെടും. സ്പാകളിലേക്ക് വേണ്ട സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിൽ ശ്രീരാജിന്റെ സംഘത്തിലെ പ്രധാന കണ്ണിയാണ് ശരണ്യ. സ്പായിലേക്ക് പുതിയ സ്ത്രീകളെ കണ്ടെത്തുന്നതും ഫോണിലൂടെ ബന്ധപ്പെടുന്നതും ശരണ്യയാണ്. ഇവർക്ക് ‘ഗ്രൂമിങ്’ എന്ന പേരിൽ പല രീതിയിലുള്ള നിർദേശങ്ങൾ നൽകുന്നതും ശരണ്യയാണെന്ന് പൊലീസ് പറയുന്നു. സ്പാകളിൽ എന്ത് പ്രശ്നം വന്നാലും തങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞ് ശ്രീരാജ് സ്പാ ഉടമകളിൽനിന്ന് പണം ഈടാക്കാറുണ്ടെന്നു പരാതി ഉയർന്നിരുന്നു. രണ്ട് ലഹരി കേസുകളിലും യുവതികളോട് അപമര്യാദയായി പെരുമാറിയ കേസിലും പ്രതിയാണ് ശ്രീരാജ്. സ്പായിലെ ജോലിക്കെത്തിയ ശരണ്യ ആദ്യം ഇരയാക്കപ്പെടുകയായിരുന്നു. പിന്നീട് ശ്രീരാജുമായുണ്ടായ അടുത്ത ബന്ധത്തിലൂടെ ശരണ്യയും കുറ്റകൃത്യങ്ങളിൽ പങ്കാളിയായി എന്നാണ് പൊലീസ് പറയുന്നത്.അതിക്രമം നടന്ന ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ നീക്കം ചെയ്ത നിലയിലായിരുന്നു. ഈ ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പൊലീസ് നടത്തുന്നുണ്ട്. ഇതുവഴി ആരൊക്കെയാണ് ലോഡ്ജിൽ എത്തിയിരുന്നത് എന്ന് കണ്ടെത്താനാണ് ശ്രമം. മറ്റു രണ്ടുപേർ കൂടി മുറിയിലേക്ക് വന്നിരുന്നു എന്ന് യുവതി മൊഴി നൽകിയിരുന്നു. എന്നാൽ, യുവതി രക്ഷപ്പെട്ട ശേഷമാണ് രണ്ടുപേർ അകത്തേക്ക് വന്നതെന്നാണ് പൊലീസ് കരുതുന്നത്.


Fashion ⏭️

Back to top button