NEWS
ഭർത്താവിന്റെ കുറ്റകൃത്യങ്ങൾക്ക് ഭാര്യയുടെ പ്രോത്സാഹനം; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച രാഷ്ട്രീയ നേതാവിന് 15 വർഷം തടവ്

ലണ്ടൻ ∙ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നോർത്തേൺ അയർലൻഡിലെ മുൻ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി നേതാവ് ജെഫ്രി ഡൊണാൾഡ്സന് 15 വർഷം തടവ്. ന്യൂറി ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്.63 വയസ്സുകാരനായ ഡൊണാൾഡ്സൻ 1985 മുതൽ 2008 വരെയുള്ള കാലയളവിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട 18 ലൈംഗിക കുറ്റങ്ങളിൽ ജൂണിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഒരു ബലാത്സംഗക്കുറ്റം, 13 ലൈംഗികാതിക്രമക്കുറ്റങ്ങൾ, നാല് ഗ്രോസ് ഇൻഡിസൻസി കുറ്റങ്ങൾ എന്നിവയാണ് കേസിലെ കുറ്റങ്ങൾ.ഭർത്താവിന്റെ കുറ്റകൃത്യങ്ങൾക്ക് സഹായവും പ്രോത്സാഹനവും നൽകിയതായി കോടതി കണ്ടെത്തിയെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങൾ കാരണം സാധാരണ ക്രിമിനൽ വിചാരണയ്ക്ക് അവർ യോഗ്യയല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെതിരെ എലീനറും അപ്പീൽ നൽകിയിട്ടുണ്ട്. എന്നാൽ കേസിലെ ഇരകളുടെ വ്യക്തിത്വം നിയമപരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ അവരുടെ വിവരങ്ങൾ പുറത്തുവിടാൻ പാടില്ലന്നും അറിയിപ്പുണ്ട്.
Fashion ⏭️




