NEWS

ശബരിമല നട നാളെ തുറക്കും; മുഖ്യമന്ത്രി സതീശനും മന്ത്രി മുരളീധരനും ദർശനത്തിന്


ശബരിമല ∙ തുലാമാസപൂജയ്ക്ക് അയ്യപ്പ ക്ഷേത്രനട നാളെ തുറക്കും. മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രി കെ.മുരളീധരൻ എന്നിവർ നാളെ ശബരിമല ദർശനത്തിനെത്തും. രാവിലെ 11നു പമ്പയിലെ അവലോകന യോഗത്തിനു ശേഷമാണു ശബരിമല ദർശനം നടത്തുക. ഇരുവരും രാത്രിയിൽ സന്നിധാനത്തു തങ്ങിയ ശേഷം 18നാകും മലയിറങ്ങുക. നാളെ വൈകിട്ട് 5നു തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നട തുറക്കും. പതിറ്റാണ്ടുകൾക്കു ശേഷമാണു മഹാനവമി, വിജയദശമി ദിവസങ്ങളിൽ തുലാമാസപൂജ നടക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 22 വരെ പൂജകൾ ഉണ്ടാകും.18നു രാവിലെ ഉഷഃപൂജയ്ക്കു ശേഷമാണു മേൽശാന്തി നറുക്കെടുപ്പ്. പ്രാഥമിക പട്ടികയിൽ ശബരിമലയിലേക്ക് ഏഴും മാളികപ്പുറത്തേക്ക് അഞ്ചും പേരാണുള്ളത്. ആദ്യം സന്നിധാനത്തിലും പിന്നീടു മാളികപ്പുറത്തും നറുക്കെടുക്കും. മേൽശാന്തി പട്ടികയിൽ സന്നിധാനം, മാളികപ്പുറം എന്നിവിടങ്ങളിലെ പട്ടികയിൽ പൊതുവായി 5 പേരുണ്ട്. 


Fashion ⏭️

Back to top button